നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി:

Keralaനിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി:

മൂവാറ്റുപുഴ : കല്ലൂർക്കാട് മരുതൂർ കുഴുംബിത്താഴം ഭാഗത്ത് ചെമ്പൻമല കോളനിയിൽ കുറുകശ്ശേരി വീട്ടിൽ ടിജൊ ജോസഫ് (29) നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത് . ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.

കല്ലൂർക്കാട്, വാഴക്കുളം പോലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, അന്യായതടസം ചെയ്യൽ, ഭീഷണിപ്പെടുത്തൽ, പട്ടികജാതി പട്ടികവർഗ്ഗ ക്കാർക്കെതിരെയുള്ള കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. കഴിഞ്ഞ മാർച്ചിൽ കല്ലൂർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത അടിപിടിക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

Check out our other content

Check out other tags:

Most Popular Articles