തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ സർക്കാർ ആറു കോടി രൂപ അനുവദിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ പണം അനുവദിക്കണമെന്ന വയനാട് ജില്ലാ കളക്ടറുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുക അനുവദിച്ചത്.
മേപ്പാടിക്കു സമീപം ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായാണ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ദുരന്തനിവാരണ വകുപ്പ് തുക അനുവദിച്ച് ഉത്തരവിറക്കിയത്.
ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ രണ്ടു കോടി, ആഹാരത്തിനും വസ്ത്രത്തിനും രണ്ടു കോടി, മറ്റിനങ്ങള്‍ക്ക് രണ്ടു കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.


