വയനാട് : വയനാട്ടിലുണ്ടായ അതിദാരുണമായ ദുരന്തത്തിൻ്റെ പാശ്ചാത്തലത്തിൽ പുനരധിവാസത്തിനായി വീട് നഷ്ടപ്പെട്ട 10 കുടുംബത്തിന് വീടുവെച്ച് നൽകുമെന്ന് എഐവൈഎഫ്. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും എഐവൈഎഫ് സംസ്ഥാന സംസ്ഥാന പ്രസിഡൻ്റ് എൻ. അരുണും സെക്രട്ടറി ടി ടി ജിസ്മോനും അറിയിച്ചു. എഐവൈഎഫ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചു കൊണ്ട് വീട് നിർമ്മാണത്തിനായുളള പണം കണ്ടെത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
