അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരും:

Keralaഅർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരും:

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരും. കേരള മുഖ്യമന്ത്രി കർണാടക മുഖ്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചതി നെ തുടർന്നാണ് തീരുമാനം. നേരത്തെ തിരച്ചിൽ അവസാനിപ്പിക്കാനുള്ള കർണാടകയുടെ തീരുമാനത്തിനെതിരെ വ്യാ പക പ്രതിഷേധം ഉയർന്നിരുന്നു.

തിരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്‌ജി ങ് യന്ത്രം തൃശൂരിൽ നിന്ന് കൊണ്ടു പോകും. ചെളിയും മണ്ണും ഇളക്കി ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ മാത്രമായിരിക്കും ഇന്ന് പരിശോ ധന നടത്തുകയെന്നും അറിയിപ്പിലുണ്ട്.

തിരച്ചിൽ നിർത്തരുതെന്ന് ആവശ്യപ്പെ ട്ട് അർജുൻ്റെ കുടുംബവും രംഗത്തെത്തി യിരുന്നു. ആധുനിക സാങ്കേതിക വിദ്യ കൾ ഉപയോഗിച്ച് തിരച്ചിൽ തുടരണം. പെട്ടെന്ന് തിരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാട‌ക സർക്കാരും ഒരു പാട് സഹായിച്ചിട്ടുണ്ട്. അർജുനെ മാത്രമല്ല ബാക്കി രണ്ടു പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവർക്കായും തിരച്ചിൽ തുടരണം. കാലാവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ മറികടക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടരണമെന്നും അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു.

ഇന്നലെ വൈകിട്ട് നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് കർണാടക താൽക്കാലികമായി തിരച്ചിൽ അവസാ നിപ്പിക്കാനുള്ള തീരുമാനം ഔദ്യോഗിക മായി അറിയിച്ചത്.

രണ്ടു ദിവസങ്ങളായി മുങ്ങൽ വിദഗ്‌ധ നായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽ പെയും സംഘവുമായിരുന്നു തിരച്ചിൽ നടത്തിയത്. നദിയിലെ ശക്തമായ ഒഴുക്കും പ്രതികൂല സാഹചര്യങ്ങളും മൂലം തിര ച്ചിൽ അവസാനിപ്പിക്കുകയാണെന്ന് മാൽ പെ അറിയിച്ചിരുന്നു.

Check out our other content

Check out other tags:

Most Popular Articles