യാത്രാക്ലേശം പരിഹരിക്കുന്നതിനായിജനകീയ സദസ്സ് ഓഗസ്റ്റ് രണ്ടിന്

Keralaയാത്രാക്ലേശം പരിഹരിക്കുന്നതിനായിജനകീയ സദസ്സ് ഓഗസ്റ്റ് രണ്ടിന്

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലേക്കും പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതിൻ്റെ ഭാഗമായി ജനകീയ സദസ്സ് സംഘടിപ്പിക്കും. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം മൂവാറ്റുപുഴ

നഗരസഭയുടെയും, മോട്ടോർ വാഹന വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ഓഗസ്റ്റ് രണ്ടിന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നത്. മൂവാറ്റുപുഴ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ പൊതുഗതാഗത സംവിധാനം കാര്യക്ഷമമല്ലാത്ത റൂട്ടുകളിൽ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കുന്നതിനായുള്ള നിർദ്ദേളങ്ങൾ സമർപ്പിക്കുന്നതിനായാണ് സദസ്സ് സംഘടിപ്പിക്കുന്നത്. മാത്യു കുഴൽ നാടൻ എംഎൽഎ, നഗരസഭാ ചെയർമാൻ പി.പി എൽദോസ്, നഗരസഭ കൗൺസിലർമാർ, മൂവാറ്റുപുഴ താലൂക്കിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട്,

മൂവാറ്റുപുഴ ആർടിഒ കെ.കെ സുരേഷ് കുമാർ, മൂവാറ്റുപുഴ ജോയിന്റ് ആർടിഒ, തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, പിഡബ്ല്യുഡി, നാഷണൽ ഹൈവേ പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷനുകൾ, ബസ് ഉടമസ്ഥർ, മോട്ടോർ വാഹന തൊഴിലാളി സംഘടന നേതാക്കൾ, മറ്റ് രാഷ്ട്രീയ സാംസ്കാരിക പ്രാദേശിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Check out our other content

Check out other tags:

Most Popular Articles