കോതമംഗലത്ത് 3പേർക്ക് H1N1 പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്.രണ്ട് ബാങ്ക് ജീവനക്കാർക്കും ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയ്ക്കുമാണ് പനി സ്ഥിരീകരിച്ചത്.ഇതോടെ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.പ്രാഥമികമായി നടത്തിയ സ്ക്രീനിംഗ് ടെസ്റ്റിലൂടെയാണ് ഇവരുടെ രോഗബാധ കണ്ടെത്തിയത്.ബാങ്കിലെ മറ്റ് ജീവനക്കാരിൽ 8 പേർ അവധിയിൽ പോയിരിക്കുകയാണ്.ഇവർ നിരീക്ഷണത്തിലാണ്.രോഗബാധ കണ്ടെത്തിയവർ വീടുകളിൽ ഐസോലേഷനിലാണ്.നിലവിൽ ബാങ്കിൽ ഇടപാടുകാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ആവശ്യ സർവീസുകൾക്ക് മാത്രമാണ് ഇപ്പോൾ പ്രവർത്തനം.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
