കേന്ദ്ര ബജറ്റിനെതിരെ വ്യാപക പ്രതിഷേധം:

Keralaകേന്ദ്ര ബജറ്റിനെതിരെ വ്യാപക പ്രതിഷേധം:

കോലഞ്ചേരി :സിപിഐ കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രം അവതരിപ്പിച്ച ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയെ ചൂണ്ടിക്കാണിച്ചുകൊണ്ട് കോലഞ്ചേരി ടൗണിൽ പ്രതിഷേധ ജാഥയും പൊതുസമ്മേളനവും നടന്നു.

ജില്ല കമ്മിറ്റി അംഗം കിഷിത ജോർജ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം പി ജോസഫ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു

കേരളത്തെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും നിരാശകരമായ ബഡ്ജറ്റ് ആണ്. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിക്കപ്പെട്ടത് അങ്ങേയറ്റം കേരള വിരുദ്ധമായ ബഡ്ജറ്റ് ആണിത്. കേരളത്തിന്റെ ഒരു ആവശ്യത്തെയും പരിഗണിച്ചില്ല. ജനങ്ങളുടെ പുരോഗതിയെ കരുതിയാണ് ബഡ്ജറ്റ് അവതരിപ്പിക്കേണ്ടത് എന്നാൽ മോദി സർക്കാരിന്റെ നിലനിൽപ്പിനു വേണ്ടി മാത്രം നടത്തിയ ബജറ്റ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Check out our other content

Check out other tags:

Most Popular Articles