കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് ഇളവുകള്‍ക്ക് മുൻകാല പ്രാബല്യം; അധികം നല്‍കിയ തുക തിരികെ കിട്ടുമെന്ന് മന്ത്രി.

Keralaകെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് ഇളവുകള്‍ക്ക് മുൻകാല പ്രാബല്യം; അധികം നല്‍കിയ തുക തിരികെ കിട്ടുമെന്ന് മന്ത്രി.

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ നേരത്തെ ഫീസ് അടച്ചവർ നല്‍കിയ അധിക തുക തിരിച്ചു കിട്ടുമോ എന്ന ചോദ്യമുയർന്നിരുന്നു.

ഇതില്‍ വ്യക്തത വരുത്തി മന്ത്രി എം.ബി. രാജേഷ്. കെട്ടിട പെർമിറ്റ് ഇളവുകള്‍ക്ക് 2023 ഏപ്രില്‍ 10 മുതല്‍ പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി. നേരത്തെ ഉയർന്ന തുക പെർമിറ്റ് ഫീസായ നല്‍കിയവർക്ക് ഇളവ് കഴിഞ്ഞ് ബാക്കി ഓണ്‍ലൈനായിട്ടായിരിക്കും പണം തിരികെ നല്‍കുക. നേരിട്ട് പണം വാങ്ങാൻ ആരും നേരിട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ പോകേണ്ടതില്ലെന്നും ഓണ്‍ലൈൻ വഴി അപേക്ഷ നല്‍കിയാല്‍ പണം ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളാണ് പണം തിരികെ നല്‍കേണ്ടത്. ഇതിനായുള്ള ഉത്തരവ് ഉടൻ ഇറക്കും. ഓണ്‍ലൈനായിട്ടായിരിക്കും പണം തിരികെ നല്‍കുക. നേരിട്ട് പണം വാങ്ങാൻ ആരും നേരിട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ പോകേണ്ടതില്ലെന്നും ഓണ്‍ലൈൻ വഴി അപേക്ഷ നല്‍കിയാല്‍ പണം ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു.

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ കുട്ടിയ തീരുമാനം പിൻവലിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎം നിർദ്ദേശപ്രകാരമാണ് സർക്കാറിന്റെ പിന്മാറ്റം. നേരത്തെ ഉയർന്ന പെർമിറ്റ് ഫീസ് നല്‍കിയവർക്ക് ഇളവ് കഴിഞ്ഞുള്ള ബാക്കി തുക തിരികെ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

20 ഇരട്ടി വരെയായിരുന്നു കെട്ടിട നിർമാണ പെർമിറ്റ് ഫീസാണ് കൂട്ടിയത്. 81 സ്‌ക്വയർ മീറ്റർ മുതല്‍ 300 സ്‌ക്വയർ വരെ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും കുറയ്ക്കാനാണ് പുതിയ തീരുമാനം. ഗ്രാമപഞ്ചായത്തുകളില്‍ 81 മുതല്‍ 150 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് സ്‌ക്വയർ മീറ്ററിന് 50 രൂപയില്‍ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ല്‍ നിന്ന് 35 ആയും കോർപറേഷനില്‍ 100ല്‍ നിന്ന് 40 രൂപയായും പുതുക്കി നിശ്ചയിച്ചു. 151 മുതല്‍ 300 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകള്‍ക്ക് പഞ്ചായത്തുകളില്‍ സ്‌ക്വയർ മീറ്ററിന് 50ഉം മുൻസിപ്പാലിറ്റികളില്‍ 60ഉം, കോർപറേഷനില്‍ 70 രൂപയുമാക്കി കുറച്ചു.

Check out our other content

Check out other tags:

Most Popular Articles