തൃശ്ശൂര് സ്വർണാഭരണങ്ങള്‍ കവർന്നു.

Keralaതൃശ്ശൂര് സ്വർണാഭരണങ്ങള്‍ കവർന്നു.

തൃശ്ശൂർ: സ്വർണാഭരണങ്ങള്‍ വാങ്ങാനെന്ന മട്ടിലെത്തിയ സംഘം 637 ഗ്രാം സ്വർണാഭരണങ്ങള്‍ കവർന്നു. തടയാനുള്ള ശ്രമത്തിനിടയില്‍ രണ്ടുപേർക്ക് കുത്തേറ്റു.

കവർച്ചക്കാരില്‍ ഒരാളെ സ്വർണവുമായെത്തിയവർ പിടികൂടി. നഗരമധ്യത്തില്‍ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം.

പറവൂർ സ്വദേശി അഷ്കറിന്റെ സ്വർണമാണ് നഷ്ടമായത്. ഫസില്‍ ഓസ്കാർ ഇംപോർട്സ് എന്ന സ്വർണാഭരണനിർമാണശാല ഉടമയാണ് ഇദ്ദേഹം. ഈ സ്ഥാപനത്തിലെ ജീവനക്കാരായ ഷമീർ, ബാസില്‍ ഷഹീദ് എന്നിവരാണ് ആഭരണങ്ങള്‍ കാണിക്കാനായി എത്തിയത്. ഷമീറിന് കൈയ്ക്കും ബാസിലിന് പുറത്തുമാണ് കുത്തേറ്റത്. കവർച്ചസംഘം തിരുവനന്തപുരത്തുകാരാണ്. മലയിൻകീഴ് സ്വദേശി രഞ്ജിത്താണ് പിടിയിലായതെന്നും അറിയുന്നു.

ആഭരണങ്ങള്‍ വാങ്ങാനെന്ന മട്ടിലാണ് കവർച്ചസംഘം ഇവരെ വിളിച്ചുവരുത്തിയത്. സംശയത്തെത്തുടർന്ന് ജീവനക്കാരിലൊരാള്‍ സ്വർണമില്ലാതെ ഹോട്ടല്‍മുറിയിലേക്ക് കയറിച്ചെല്ലുകയായിരുന്നു. ഇയാളെ കവർച്ചക്കാർ തടഞ്ഞുവെച്ചു. ഫോണും വാങ്ങിവെച്ചു.

അല്പസമയത്തിനുശേഷം സ്വർണവുമായി നിന്നിരുന്ന മറ്റൊരു ജീവനക്കാരനും ഹോട്ടല്‍മുറിയിലെത്തി. ഇതോടെ കവർച്ചക്കാർ സ്വർണവുമായി കടന്നുകളയുകയായിരുന്നു. ഇടനിലക്കാരൻ വഴിയാണ് കവർച്ചക്കാർ ആഭരണനിർമാതാക്കളുമായി ബന്ധപ്പെട്ടത്. ആഭരണങ്ങള്‍ കാണിക്കുന്നതിനിടെ നാലംഗസംഘം ഇതുമായി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഇവരില്‍ ഒരാളെ സ്വർണവുമായി എത്തിയവർ പിടികൂടി. ഇയാളാണ് ഇവരില്‍ രണ്ടുപേരെ കുത്തിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. കവർച്ചക്കാരില്‍ ഒരാളെ പിടികൂടാൻ സാധിച്ചെങ്കിലും സ്വർണം നഷ്ടപ്പെട്ടു.

ഉള്ളില്‍ മെഴുകുനിറച്ച്‌ നിർമിക്കുന്ന ആഭരണങ്ങളായിരുന്നു ഇവയെല്ലാം. കുറച്ചു സ്വർണംകൊണ്ട് കൂടുതല്‍ ആഭരണങ്ങള്‍ നിർമിക്കാം. മെഴുക് ഉള്‍പ്പെടെ മൂന്നോ നാലോ കിലോ ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

Check out our other content

Check out other tags:

Most Popular Articles