വാഷിങ്ടണ്‍: നവംബർ അഞ്ചിലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള ശ്രമങ്ങള്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഊർജിതമാക്കി.
കമലയെ ഈ സ്ഥാനത്തേക്കു നിർദേശിച്ചാണ് സ്ഥാനാർഥിത്വത്തില്‍നിന്ന് ഞായറാഴ്ച പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയത്.