നിപ ബാധിച്ച കുഞ്ഞുമകൻ ഇനി ഓർമ്മകളിൽ മാത്രമായി..

Keralaനിപ ബാധിച്ച കുഞ്ഞുമകൻ ഇനി ഓർമ്മകളിൽ മാത്രമായി..

മലപ്പുറം: ഞായറാഴ്ച രാവിലെയും അവനെക്കുറിച്ച് പ്രതീക്ഷയുള്ള മറുപടികൾ ആയിരുന്നു ആരോഗ്യ വകുപ്പ് നൽകിയത്

നിപ ബാധിച്ച 14 കാരന് രോഗചികിത്സയ്ക്ക് ആവശ്യമായ മോണോക്ളോണൽ ആന്റിബോഡി പൂനെ വൈറോളജി ലാബിൽ നിന്നും എത്തിയപ്പോഴേക്കും അവൻ വിട പറഞ്ഞു നിപ ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഇരുപത്തിയൊന്നാമനായി അവൻ ഇനി ഓർമ്മകളിലേക്ക്…

ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്ത് പൊതു നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ ഉത്തരവ്.

പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പില്‍ അതേ സമയത്തുണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് കളക്ടർ വ്യക്തമാക്കുന്നു,

രോഗം സ്ഥിരീകരിച്ച 14-കാരന്റെ സ്വദേശമായ പാണ്ടിക്കാട്, പഠിക്കുന്ന സ്കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളിലും കർശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്.

ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം പൂർണ്ണമായും ഒഴിവാക്കണം. മുൻകൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച്‌ നടത്തണം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ കടകളും ഹോട്ടലുകളും രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. സിനിമാ തിയേറ്ററുകള്‍ പൂർണ്ണമായും അടച്ചിടും. സ്കൂളുകള്‍, കോളേജുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍ തുടങ്ങിയവ പ്രവർത്തിക്കരുത് എന്നിവയെല്ലാം നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുന്നു.

മലപ്പുറം ജില്ലയിലെ പൊതു നിന്ത്രണങ്ങള്‍

പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.
സ്കൂള്‍ വിദ്യാർത്ഥികള്‍, അധ്യാപകർ എന്നിവർ സ്കൂള്‍ പ്രവൃത്തി സമയങ്ങളില്‍ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.
കല്യാണം/മരണം/മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും കൂടിച്ചേരലുകള്‍ പരമാവധി കുറക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാൻ പാടില്ലാത്തതും, ഒരു രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.
പക്ഷികള്‍, വവ്വാലുകള്‍, മറ്റ് ജീവികള്‍ കടിച്ചതോ, ഫലവൃക്ഷങ്ങളില്‍ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പഴം, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
പനി, ഛർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്ന പക്ഷം രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ 0483-2732010,0483-2732050, എന്നീ നമ്ബരുകളില്‍ വിളിച്ച്‌ അറിയിക്കേണ്ടതുമാണ്.

Check out our other content

Check out other tags:

Most Popular Articles