അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ:

Keralaഅപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ:

കർണാടകയിലെ മണ്ണിടിച്ചിൽ; അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ഷിരൂർ: കർണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ ഡ്രൈവർ അർജുനെ കണ്ടെത്താനായി രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തി.

രക്ഷാപ്രവർത്തനത്തിന്‍റെ ആറാം ദിവസത്തിലാണ് മേജർ അഭിഷേകിന്‍റെ നേതൃത്വത്തില്‍ 40 അംഗ സംഘമെത്തിയത്. സ്ഥലത്തുനിന്ന് മണ്ണ് മാറ്റുന്ന പ്രവർത്തനം തുടരുകയാണ്.

രക്ഷാപ്രവർത്തനത്തിനായി അപകടസ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങള്‍ ഐ.എസ്.ആർ.ഒ ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് ലോറിയുണ്ടായിരുന്ന സ്ഥാനം കണ്ടെത്തി രക്ഷാപ്രവർത്തനം കേന്ദ്രീകരിക്കാമെന്നാണ് പ്രതീക്ഷ. കെ.സി. വേണുഗോപാല്‍ എം.പി, ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥുമായി നടത്തിയ ചർച്ചയിലാണ് ഉപഗ്രഹചിത്രങ്ങള്‍ ലഭ്യമാക്കാമെന്ന് അറിയിച്ചത്.

വൻതോതില്‍ മണ്ണിടിഞ്ഞ് കിടക്കുന്ന മേഖലയില്‍ റഡാർ ഉപയോഗിച്ച്‌ പരിശോധന നടത്തിയെങ്കിലും ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ സിഗ്നലുകള്‍ ലഭിച്ചിരുന്നില്ല. റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലഭിച്ച സിഗ്നലുകളുടെ ഭാഗത്താണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തുക.

ഏകദേശം ഹൈവേയുടെ മധ്യഭാഗത്തായി അടിഞ്ഞുകൂടിയ മണ്‍കൂനയിലാണ് യന്ത്രഭാഗത്തിന്റേതെന്ന് കരുതാവുന്ന സിഗ്നല്‍ ലഭിച്ചത്. ഇത് ലോറിയുടേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കുന്നിടിഞ്ഞ് ആറു മീറ്ററോളം ഉയരത്തില്‍ ഹൈവേയില്‍ മണ്‍കൂന രൂപപ്പെട്ടിരുന്നു. നീക്കുന്തോറും മണ്ണിടിയുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്.കഴിഞ്ഞ 16നാണ് അങ്കോലയില്‍ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവർമാർ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിർത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 12 പേരാണ് മരിച്ചത്.

രക്ഷാപ്രവർത്തനത്തിന്‍റെ ആറാം ദിവസത്തിലാണ് മേജർ അഭിഷേകിന്‍റെ നേതൃത്വത്തില്‍ 40 അംഗ സംഘമെത്തിയത്. സ്ഥലത്തുനിന്ന് മണ്ണ് മാറ്റുന്ന പ്രവർത്തനം തുടരുകയാണ്.


Check out our other content

Check out other tags:

Most Popular Articles