നടന് ആസിഫ് അലിക്ക് ആദരവും പിന്തുണയുമായി ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേര് നല്കി. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മറ്റിയത്. സംഗീതസംവിധായകന് രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്..
നൗകയില്‍ ആസിഫലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞു. നൗകയുടെ രജിസ്ട്രേഷന് ലൈസന്‍സിലും ആസിഫ് അലി എന്ന പേര് നല്‍കും.
വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്ക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഷെഫീഖ് മുഹമ്മദ് അലി വ്യക്തമാക്കി.
