പാലക്കാട്: ആയുധം കൈവശം വെച്ച കേസില്‍ വ്ലോഗർ വിക്കി തഗ് അറസ്റ്റില്‍. പാലക്കാട് കോടതിയില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
ആയുധം കൈവശം വച്ചതിന് കസബ പോലീസ് എടുത്ത കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയെങ്കിലും ജാമ്യം നിരസിച്ചിരുന്നു. ഇതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.2022 ലാണ് കേസിനാസ്പദമായ സംഭവം. വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ എക്സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാളയാർ ടോള്‍ പ്ലാസയിലെ ഡിവൈഡർ ഇടിച്ചു തകർത്താണ് കാർ കടന്നുപോയത്. ഇവരില്‍ നിന്ന് 40 ഗ്രാം മെന്നാംഫെറ്റമിൻ, തോക്ക്, വെട്ടുകത്തികള്‍ എന്നിവ കണ്ടെത്തിയത്.പിടിച്ചെടുത്ത തോക്കിന് ലൈസന്‍സുണ്ടായിരുന്നില്ല. ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു എന്ന വിക്കി തഗ് എന്ന പേരില്‍ യുട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയിരുന്നു.
