ന്യൂഡൽഹി :സ്വകാര്യ ടെലികോം കമ്പനിയായ എയർടെല്ലും ജിയോയും റീചാർജ് പ്ലാൻ നിരക്കുകൾ വർദ്ധിപ്പിച്ച സാഹചര്യത്തിൽ നിരവധി ഉപഭോക്താക്കൾ ബി.എസ്.എൻ.എൽ ലേക്ക് മാറുന്നതായി വാർത്തകൾ പുറത്തുവരുന്നു .ഇതിനിടെ ബി.എസ്.എൻ.എലും ടാറ്റായും തമ്മിൽ കൈകോർക്കുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കിൽ ഇത് ഇന്ത്യൻ ടെലികോം രംഗത്ത് വൻ മത്സരങ്ങൾക്ക് വഴിവയ്ക്കും.
