ഡല്‍ഹിയിലെ ഒരു സാധാരണ റസ്റ്ററന്റില്‍ രാഹുല്‍ ഗാന്ധി പിസയും ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ മുകേഷ് അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ദിവസം, ഡല്‍ഹിയിലെ സാധാരണക്കാരുടെ ഇടയില്‍ ഭക്ഷണം കഴിക്കുന്ന രാഹുലിന്റെ വീഡിയോ ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ വിവാഹമായി വിലയിരുത്തപ്പെടുന്ന ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പ്രമുഖരുടെ വലിയ പ്രവാഹമുണ്ടായിരിക്കെ, രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തിയെ പ്രശംസിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിട്ടുണ്ട്. “എല്ലാ രാഷ്ട്രീയക്കാരും അംബാനിയുടെ അശ്ലീലമായി കാണപ്പെടുന്ന വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ രാഹുല്‍ തന്റെ വ്യത്യസ്തമായ നിലപാട് തെളിയിച്ചു,” എന്നാണ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്. നിരവധി ആളുകളാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് വീഡിയോ ഷെയര്‍ ചെയ്യുന്നത്, “ഇത് വ്യത്യസ്തനായ മനുഷ്യനാണ്” എന്ന അടിക്കുറിപ്പോടെ.
രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും മുകേഷ് അംബാനി നേരിട്ട് എത്തി വിവാഹത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും, ഇരുവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. “അംബാനിയെ വണങ്ങി നില്‍ക്കാന്‍ ഇത് മോദിയല്ല” . പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഞായറാഴ്ച അംബാനി വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.