
മുംബൈ: നായകനായും പരിശീലകനായും മികച്ച റെക്കോര്‍ഡുള്ള ഗൗതം ഗംഭീര്‍ അടുത്തിടെ ഇന്ത്യന്‍ പരിശീലക പദവിയിലെത്തിയിരിക്കുകയാണ്.
എന്നാല്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ഐസിസി ചാംപ്യന്‍ഷിപ്പുകളില്‍ വിജയിക്കുക ഗംഭീറിന് വലിയ വെല്ലുവിളിയാകും. ശ്രീലങ്കയ്‌ക്കെതിരായ ട്വന്‍റി20 പരമ്പരയില്‍ ജയത്തോടെ തുടക്കം കുറിക്കുക ഗംഭീറിന് അനായാസമായേക്കും.
വര്‍ഷാവസാനം ഓസ്‌ട്രേലിയയില്‍ അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ യഥാര്‍ത്ഥ വെല്ലുവിളി ഗംഭീറിനെ കാത്തിരിക്കുന്നു.
ഗംഭീര്‍ സൂപ്പര്‍ താരങ്ങളുമായുള്ള ബന്ധം നന്നായി പാലിക്കുകയും അവരുടെ പിന്തുണ നേടിയെടുക്കുകയും ചെയ്യുന്നതാണ് വിജയത്തിലെ പ്രധാന ചുവടുകാല്‍.
(Prime News Age)