
തിരുവനന്തപുരം: “സിപിഎം തിരുത്തലിന് ഒരുങ്ങുകയാണെങ്കിൽ ആലപ്പുഴയിലെ കളയല്ല, പിണറായിയിലെ കളയാണ് പറച്ചുകളയേണ്ടത്,” എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
“ജി. സുധാകരനെ സിപിഎം പുറത്താക്കിയാല്‍ സ്വീകരിക്കാന്‍ ബിജെപിയുണ്ട്. കേരളം ഭരിക്കാനുള്ള പ്രതിബദ്ധതയും ബിജെപിയിലുണ്ട്,” സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിലെ ഭിന്നതകള്‍ പരിഹരിക്കുന്നതിനു ധൈര്യം എംവി ഗോവിന്ദന് ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.