
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്‌ണതരംഗവും അതിശക്തമായ മഴയും കാരണം 1000 കോടി രൂപയുടെ കൃഷിനാശം ഉണ്ടായിട്ടും കർഷക രക്ഷാപാക്കേജ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കർഷകരുടെ ദുർഘടാവസ്ഥ പരിഹരിക്കുന്നതിനായി അടിയന്തിര പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.