muvattupuzha Archives - Prime News Age https://primenewsage.com/category/muvattupuzha/ Fri, 02 May 2025 13:00:36 +0000 en-US hourly 1 https://wordpress.org/?v=6.9 പെരിയാർവാലി പുറമ്പോക്കിലെ ഭൂരഹിതർക്ക് പട്ടയം നൽകും: മന്ത്രി കെ. രാജൻ https://primenewsage.com/2025/05/02/%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b5%bc%e0%b4%b5%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf/ Fri, 02 May 2025 12:53:31 +0000 https://primenewsage.com/?p=4499 മൂവാറ്റുപുഴ : പെരിയാർ വാലി പുറമ്പോക്കിൽ ദീർഘകാലമായി താമസിക്കുന്ന അർഹരായവർക്ക് പട്ടയം നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ അറിയിച്ചു. ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴിലാണ് പെരിയാർവാലി കനാൽ നിർമാണം പൂർത്തീകരിച്ചത് 50 വർഷക്കാലമായി കനാൽ ഓരത്ത് ജീവിക്കുന്നവർ ഉൾപ്പെടെ പട്ടയം ഇല്ലാത്തതിനാൽ അർഹമായ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിർമിക്കാൻ പോലും സാധ്യമാകാത്ത അവസ്ഥയിലാണ് ഇത് പരിഗണിച്ചുകൊണ്ട് ഭൂരഹിതരായ ജനങ്ങൾക്ക് പട്ടയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ പായിപ്ര ലോക്കൽ കമ്മിറ്റിയുടെ […]

The post പെരിയാർവാലി പുറമ്പോക്കിലെ ഭൂരഹിതർക്ക് പട്ടയം നൽകും: മന്ത്രി കെ. രാജൻ appeared first on Prime News Age.

]]>
മൂവാറ്റുപുഴ : പെരിയാർ വാലി പുറമ്പോക്കിൽ ദീർഘകാലമായി താമസിക്കുന്ന അർഹരായവർക്ക് പട്ടയം നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ അറിയിച്ചു.

ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴിലാണ് പെരിയാർവാലി കനാൽ നിർമാണം പൂർത്തീകരിച്ചത് 50 വർഷക്കാലമായി കനാൽ ഓരത്ത് ജീവിക്കുന്നവർ ഉൾപ്പെടെ പട്ടയം ഇല്ലാത്തതിനാൽ അർഹമായ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിർമിക്കാൻ പോലും സാധ്യമാകാത്ത അവസ്ഥയിലാണ് ഇത് പരിഗണിച്ചുകൊണ്ട് ഭൂരഹിതരായ ജനങ്ങൾക്ക് പട്ടയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ പായിപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഭൂരഹിതരുടെ യോഗം ചേർന്ന് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിച്ചു കൊണ്ടുള്ള ഉന്നത തലയോഗം മെയ് മാസത്തിൽ തന്നെ ചേരുമെന്നും അർഹരായ ഭൂരഹിതർക്ക് അടിയന്തരമായി പട്ടയം നൽകുവാനുള്ള നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.

The post പെരിയാർവാലി പുറമ്പോക്കിലെ ഭൂരഹിതർക്ക് പട്ടയം നൽകും: മന്ത്രി കെ. രാജൻ appeared first on Prime News Age.

]]>
തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു https://primenewsage.com/2024/09/13/%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b5%bc-%e0%b4%b8%e0%b5%bc%e0%b4%b5%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3/ Fri, 13 Sep 2024 07:46:26 +0000 https://primenewsage.com/?p=2296 മൂവാറ്റുപുഴ : തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. പ്രാദേശികമായ രീതിയിൽ പച്ചക്കറികൾ വിപണനം ചെയ്യുന്നതിനായി നടത്തിയ ചന്തയുടെ ഉദ്ഘാടനം ബാങ്കിന്റെ പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് നിർവഹിച്ചു. ബാങ്ക് സെക്രട്ടറി, ബോർഡ് അംഗങ്ങൾ, ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓണാഘോഷത്തിനായി ഉപഭോക്താക്കൾക്ക് വിഷ രഹിതമായ വിലകുറഞ്ഞ പച്ചക്കറികൾ ലഭ്യമാക്കുകയാണ് ഈ ചന്തയുടെ പ്രധാന ലക്ഷ്യം. “ബാങ്കിന്റെ ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണം,” എന്ന് ഉദ്ഘാടന വേളയിൽ പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് കൂട്ടിച്ചേർത്തു.

The post തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു appeared first on Prime News Age.

]]>

മൂവാറ്റുപുഴ : തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. പ്രാദേശികമായ രീതിയിൽ പച്ചക്കറികൾ വിപണനം ചെയ്യുന്നതിനായി നടത്തിയ ചന്തയുടെ ഉദ്ഘാടനം ബാങ്കിന്റെ പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് നിർവഹിച്ചു. ബാങ്ക് സെക്രട്ടറി, ബോർഡ് അംഗങ്ങൾ, ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

www.primenewsage.com

ഓണാഘോഷത്തിനായി ഉപഭോക്താക്കൾക്ക് വിഷ രഹിതമായ വിലകുറഞ്ഞ പച്ചക്കറികൾ ലഭ്യമാക്കുകയാണ് ഈ ചന്തയുടെ പ്രധാന ലക്ഷ്യം. “ബാങ്കിന്റെ ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണം,” എന്ന് ഉദ്ഘാടന വേളയിൽ പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് കൂട്ടിച്ചേർത്തു.

The post തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു appeared first on Prime News Age.

]]>
“മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പോൾസൻ സ്കറിയക്ക് വൻ വരവേൽപ്പ്” https://primenewsage.com/2024/09/11/%e0%b4%ae%e0%b4%bf%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b4%a5%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be/ Wed, 11 Sep 2024 04:45:39 +0000 https://primenewsage.com/?p=2196 മൂവാറ്റുപുഴ :മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺലിന്റെ ആഭിമുഖ്യത്തിൽ പാമ്പാക്കുട പബ്ലിക് ലൈബ്രറിയുടേയും പുരോഗമന കലാ സാഹിത്യ സംഘം കൂത്താട്ടുകളം മേഖല കമ്മിറ്റിയുടേയും സഹകരണത്തോടെയാണ് പോൾസന് വരവേൽപ് നൽകിയത്. ഇതോടനുബന്ധിച്ച് ചേർന്ന സ്വീകരണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. എം.ജി. സർവ്വകലശാല സിൻഡിക്കേറ്റ് മെമ്പർ പി.ബി. രതീഷ് മുഖ്യപ്രഭാഷണം നടത്തി. പാമ്പാക്കുട ലൈബ്രറി പ്രസിഡന്റ് സി.ടി.ഉലഹന്നാൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. […]

The post “മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പോൾസൻ സ്കറിയക്ക് വൻ വരവേൽപ്പ്” appeared first on Prime News Age.

]]>
മൂവാറ്റുപുഴ :മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺലിന്റെ ആഭിമുഖ്യത്തിൽ പാമ്പാക്കുട പബ്ലിക് ലൈബ്രറിയുടേയും പുരോഗമന കലാ സാഹിത്യ സംഘം കൂത്താട്ടുകളം മേഖല കമ്മിറ്റിയുടേയും സഹകരണത്തോടെയാണ് പോൾസന് വരവേൽപ് നൽകിയത്. ഇതോടനുബന്ധിച്ച് ചേർന്ന സ്വീകരണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. എം.ജി. സർവ്വകലശാല സിൻഡിക്കേറ്റ് മെമ്പർ പി.ബി. രതീഷ് മുഖ്യപ്രഭാഷണം നടത്തി. പാമ്പാക്കുട ലൈബ്രറി പ്രസിഡന്റ് സി.ടി.ഉലഹന്നാൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ മെമ്പർ ജോസ് കരിമ്പന, വാർഡ് മെമ്പർ ജിനു സി. ചാണ്ടി, മേഖല സെക്രട്ടറി ജോഷി വർഗീസ്,ഗ്രാമി ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് പി.എസ്.മധുസൂധൻൻ നായർ,വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്ര് പ്രസിഡന്റ് വർഗീസ് പോൾ, അരുൺ ടി.കെ, ജയ്സൺ കക്കാട് എന്നിവർ അനുമോദന പ്രസംഗം നടത്തി. തുടർന്ന് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഉപഹാരവും ഗ്രന്ഥവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി ,ജോസ് കരിമ്പന എന്നിവർ ചേർന്ന് പോൾസൻ സ്കറിയക്ക് നൽകി. പാമ്പാക്കുട ലൈബ്രറിക്കുവേണ്ടി സി.ടി. ഉലഹന്നാൻ ഷാൾ അണിയിച്ചും, പു.ക.സക്കുവേണ്ടി ജോഷി വർഗീസ് മൊമന്റോ നൽകിയും ആദരിച്ചു. സ്വീകരണത്തിന് പോൾസൻ സ്കറിയ മറുപടി പ്രസംഗം നടത്തി. പോൾസൻ കുടുംബാംഗങ്ങളോടൊത്താണ് സ്വീകരണത്തിന് എത്തിയത്. കാദൽ ദി കോർ എന്ന സിനിമയുടെ കഥക്കാണ് ചലചിത്ര പുരസ്ക്കാരം പോൾസന് ലഭിച്ചത്. കാദൽ ദി.കോർ സിനിമയിൽ അഭിനയിച്ച അനുകുര്യനും സ്വീകരണ ചടങ്ങിനെത്തിയിരുന്നു.


www.primenewsage.com

The post “മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പോൾസൻ സ്കറിയക്ക് വൻ വരവേൽപ്പ്” appeared first on Prime News Age.

]]>
എസ്.എസ്. എഫ്.വി.എ മേഖല കൺവെൻഷൻ https://primenewsage.com/2024/09/11/%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%bf-%e0%b4%8e-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%95%e0%b5%ba%e0%b4%b5%e0%b5%86%e0%b5%bb/ Wed, 11 Sep 2024 04:03:06 +0000 https://primenewsage.com/?p=2176 മൂവാറ്റുപുഴ: സീനിയർ സിറ്റീസൺ ഫ്രണ്ട് വെൽഫയർ അസോസിയേഷൻ മൂവാറ്റുപുഴ മേഖല കൺവെൻഷൻ അയോയിയേഷൻ ജില്ലാ സെക്രട്ടറി പി.വി. സുഭാഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വാസു ആയവന, പി.അർജ്ജുനൻ, കെ.എസ്. സലിം, ജോസ് ജേക്കബ്, പ്രഭാവതി മോഹനൻ,സീതി, കെ.എ.ബേബി, കമലാക്ഷി എന്നിവർ സംസാരിച്ചു. ഏരിയ ട്രഷറർ സി.ആർ. ജനാർദ്ധനൻ സ്വാഗതവും ഏരിയകമ്മിറ്റി മെമ്പർ സി.കെ.ഉണ്ണി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി.എൻ. മോഹനൻ ( […]

The post എസ്.എസ്. എഫ്.വി.എ മേഖല കൺവെൻഷൻ appeared first on Prime News Age.

]]>
മൂവാറ്റുപുഴ: സീനിയർ സിറ്റീസൺ ഫ്രണ്ട് വെൽഫയർ അസോസിയേഷൻ മൂവാറ്റുപുഴ മേഖല കൺവെൻഷൻ അയോയിയേഷൻ ജില്ലാ സെക്രട്ടറി പി.വി. സുഭാഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വാസു ആയവന, പി.അർജ്ജുനൻ, കെ.എസ്. സലിം, ജോസ് ജേക്കബ്, പ്രഭാവതി മോഹനൻ,സീതി, കെ.എ.ബേബി, കമലാക്ഷി എന്നിവർ സംസാരിച്ചു. ഏരിയ ട്രഷറർ സി.ആർ. ജനാർദ്ധനൻ സ്വാഗതവും ഏരിയകമ്മിറ്റി മെമ്പർ സി.കെ.ഉണ്ണി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി.എൻ. മോഹനൻ ( പ്രസിഡന്റ് ) , അയ്യപ്പൻ മാസ്റ്റർ, കെ.എസ്.സലിം ( വൈസ് പ്രസിഡന്റുമാർ), എം.ആർ. പ്രഭാകരൻ ( സെക്രട്ടറി), കെ.കെ. വാസു, യു.പി.വർക്കി ( ജോയിന്റ് സെക്രട്ടറിമാർ), സി.ആർ. ജനാർദ്ദനൻ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

The post എസ്.എസ്. എഫ്.വി.എ മേഖല കൺവെൻഷൻ appeared first on Prime News Age.

]]>
“കരിയില പൊടിക്കാൻ യന്ത്രം: കാർഷിക മേഖലയ്ക്ക് നിർണായക നൂതന ആശയം വിശ്വജ്യോതി കോളേജിൽ നിന്ന്” https://primenewsage.com/2024/09/10/%e0%b4%95%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%aa%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bb-%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0/ Tue, 10 Sep 2024 05:16:30 +0000 https://primenewsage.com/?p=2164 മൂവാറ്റുപുഴ : വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ‘ഡ്രൈ ലീഫ് ഷ്രഡിംഗ് മെഷീൻ’ (കരിയില പൊടിക്കുന്ന യന്ത്രം) കാർഷിക മേഖലയ്ക്ക് കൂടുതൽ സഹായകരമാകും. ഉണങ്ങിയ ഇലകൾ സാധാരണ അവസ്ഥയിൽ പൂർണമായും നശിക്കാൻ ഏകദേശം ഒരു വർഷം എടുക്കും. ഇലകൾ ചെറുതായി പൊടിക്കുമ്പോൾ അത് ഒരു മാസത്തിനുള്ളിൽ അഴുകും. ഇതിന്റെ അളവ് സാധാരണ ഇലയേക്കാൾ15 മടങ്ങ് കുറവായിരിക്കും, അതുവഴി കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സംഭരിക്കാനുംകഴിയും.കുറഞ്ഞ അറ്റകുറ്റപ്പണിയിലും കുറഞ്ഞ വൈദ്യുതി […]

The post “കരിയില പൊടിക്കാൻ യന്ത്രം: കാർഷിക മേഖലയ്ക്ക് നിർണായക നൂതന ആശയം വിശ്വജ്യോതി കോളേജിൽ നിന്ന്” appeared first on Prime News Age.

]]>
മൂവാറ്റുപുഴ : വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ‘ഡ്രൈ ലീഫ് ഷ്രഡിംഗ് മെഷീൻ’ (കരിയില പൊടിക്കുന്ന യന്ത്രം) കാർഷിക മേഖലയ്ക്ക് കൂടുതൽ സഹായകരമാകും.


ഉണങ്ങിയ ഇലകൾ സാധാരണ അവസ്ഥയിൽ പൂർണമായും നശിക്കാൻ ഏകദേശം ഒരു വർഷം എടുക്കും. ഇലകൾ ചെറുതായി പൊടിക്കുമ്പോൾ അത് ഒരു മാസത്തിനുള്ളിൽ അഴുകും. ഇതിന്റെ അളവ് സാധാരണ ഇലയേക്കാൾ15 മടങ്ങ് കുറവായിരിക്കും, അതുവഴി കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സംഭരിക്കാനുംകഴിയും.
കുറഞ്ഞ അറ്റകുറ്റപ്പണിയിലും കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലും പ്രവർത്തിപ്പിക്കാൻ കഴിയും എന്നതാണ് എന്റെ പ്രത്യേകത.
ഉണങ്ങിയ ഇലകൾ പൊടിച്ച രൂപത്തിലേക്ക് മാറ്റുമ്പോൾ ചകിരിച്ചോറിന് പകരമായി ഉപയോഗിക്കാം.ഇവ മണ്ണിൽ കലർത്തുന്നത് മണ്ണിൽ വായു സഞ്ചാരം വർദ്ധിപ്പിക്കുകയും ജലം വഹിയ്ക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യും.
വിത്ത് മുളക്കുന്നതിനുള്ള മാധ്യമമായി ഇത് നേരിട്ട് ഉപയോഗിക്കാം
ഇവ ചാണകപ്പൊടിയിൽ ചേർത്താൽ അത് മികച്ച ജൈവവളമായി മാറും.
മണ്ണിര കമ്പോസ്റ്റ് നിർമ്മാനത്തിന് ഇത്തരത്തിൽ പൊടിച്ച ഇലകൾ കൂടുതൽ സഹായകരമാണ്.
മെഷീനിന്റെ രൂപകൽപ്പനയും നിർമ്മാണവും പൂർണമായും
കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗമാണ് നിർവഹിച്ചത്..
മെഷീൻ ലോഞ്ചിംഗ് കോതമംഗലം രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോർജ് മഠത്തികണ്ടത്തിൽ നിർവഹിച്ചു. മാനേജർ മോൺ.ഡോ. പയസ് മലേകകണ്ടത്തിൽ, ഡയറക്ടർ ഡോ. പോൾ പാറത്താഴം, സെക്രട്ടറി അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി, പ്രിൻസിപ്പൽ ഡോ.കെ കെ രാജൻ, വൈസ് പ്രിൻസിപ്പൽ മി. സോമി പി മാത്യു, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. ഷണ്മുഖേഷ് കെ എന്നിവർ പങ്കെടുത്തു.


The post “കരിയില പൊടിക്കാൻ യന്ത്രം: കാർഷിക മേഖലയ്ക്ക് നിർണായക നൂതന ആശയം വിശ്വജ്യോതി കോളേജിൽ നിന്ന്” appeared first on Prime News Age.

]]>
മൂവാറ്റുപുഴയിൽപുതിയ ബൈപാസ്സ്നിർദ്ദേശം സമർപ്പിച്ചു. https://primenewsage.com/2024/09/09/%e0%b4%ae%e0%b5%82%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b5%bd%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ac%e0%b5%88%e0%b4%aa/ Mon, 09 Sep 2024 03:34:37 +0000 https://primenewsage.com/?p=2140 മൂവാറ്റുപുഴ നഗരത്തിലെ ഗതാഗത കുരുക്കഴിക്കുവാൻ അത്യന്താപേക്ഷിതമെന്നും, താരതമ്യേന കുറഞ്ഞ ദൂരത്തിലും ചെലവിലും നിർമ്മിക്കുവാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്ന, പുതിയ ബൈപാസ്സിനായുള്ള നിർദ്ദേശം, ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് , ബഹു: മൂവാറ്റുപുഴ എം.എൽ.എ ശ്രീ. മാത്യു കുഴലനാടൻ, ബഹു: നഗരസഭാ ചെയർമാൻ ശ്രീ. പി.പി. എൽദോസ് എന്നിവർക്ക് ഏകദേശ രൂപരേഖ സഹിതംസമർപ്പിച്ചു. ഒരു ദേശീയപാതയും, MC റോഡ് ഉൾപ്പെടെയുള്ള നാല് സംസ്ഥാനപാതകളും, സംഗമിക്കുന്ന നഗരമെന്ന നിലയിൽ മൂവാറ്റുപുഴയിൽ ഇപ്പോൾ അനുഭവപ്പെട്ടുവരുന്ന ഗുരുതരമായ ഗതാഗതക്കുരുക്കിന് പരിഹാരം […]

The post മൂവാറ്റുപുഴയിൽപുതിയ ബൈപാസ്സ്നിർദ്ദേശം സമർപ്പിച്ചു. appeared first on Prime News Age.

]]>
മൂവാറ്റുപുഴ നഗരത്തിലെ ഗതാഗത കുരുക്കഴിക്കുവാൻ അത്യന്താപേക്ഷിതമെന്നും, താരതമ്യേന കുറഞ്ഞ ദൂരത്തിലും ചെലവിലും നിർമ്മിക്കുവാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്ന, പുതിയ ബൈപാസ്സിനായുള്ള നിർദ്ദേശം, ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് , ബഹു: മൂവാറ്റുപുഴ എം.എൽ.എ ശ്രീ. മാത്യു കുഴലനാടൻ, ബഹു: നഗരസഭാ ചെയർമാൻ ശ്രീ. പി.പി. എൽദോസ് എന്നിവർക്ക് ഏകദേശ രൂപരേഖ സഹിതംസമർപ്പിച്ചു.

ഒരു ദേശീയപാതയും, MC റോഡ് ഉൾപ്പെടെയുള്ള നാല് സംസ്ഥാനപാതകളും, സംഗമിക്കുന്ന നഗരമെന്ന നിലയിൽ മൂവാറ്റുപുഴയിൽ ഇപ്പോൾ അനുഭവപ്പെട്ടുവരുന്ന ഗുരുതരമായ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിന് അത്യന്താപേക്ഷിതമായ പദ്ധതികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനപാത – SH-8 ലൂടെ തൊടുപുഴ ഭാഗത്ത്നിന്നും വരുന്ന വാഹനങ്ങൾക്ക് മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്ര തുടരുവാനുള്ള സാഹചര്യമൊരുക്കുന്ന തരത്തിലുള്ള, ഏകദേശം 1.4 കിലോമീറ്റർ ദൂരം പ്രതീക്ഷിക്കുന്ന പുതിയ ‘തെക്കൻകോട് ബൈപാസ്സ് ‘ നിർദ്ദേശമാണ് സാമൂഹ്യ പ്രവർത്തകനായ പ്രമോദ്കുമാർ മംഗലത്ത് മുന്നോട്ടുവച്ചിട്ടുള്ളത്.

തൊടുപുഴ റോഡിൽനിന്നും മൂവാറ്റുപുഴ നഗരത്തിലേയ്ക്ക് വരുമ്പോൾ, നിർമ്മല കോളേജ് കഴിഞ്ഞുള്ളഭാഗത്ത്, നഗരസഭാപരിധിയിലുള്ള ലബ്ബക്കടവ് റോഡിലൂടെ പുഴത്തീരത്തെത്തി, പുതിയ പാലം നിർമ്മിച്ച്, തെക്കൻകോട് ഭാഗത്തുള്ള എസ്തോസ് റോഡിനും പള്ളിക്കാവ് റോഡിനും ഇടയിലൂടെ ആരക്കുഴ റോഡ് (SH – 41) മുറിച്ചുകടന്ന്, മാടവനക്ഷേത്ര റോഡ് ആരംഭിക്കുന്നഭാഗത്ത് MC റോഡിൽ പ്രവേശിക്കും വിധത്തിലാണ് ഈ ബൈപാസ്സ്റോഡ് ഉണ്ടാകേണ്ടതെന്നാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

10 / 15 മീറ്റർ വീതിയുള്ള രണ്ടുവരി പാത മതിയാകുമെന്നതും, തൊടുപുഴയാറിലെ താരതമ്യേന വീതികുറഞ്ഞ ഭാഗമായതിനാൽ പരമാവധി 2 സ്പാനിൽ പാലം തീർക്കുവാൻ സാധിച്ചേക്കുമെന്നതും, വീടുകൾ ഒഴിവാക്കിയുള്ള സ്ഥലം ഏറ്റെടുപ്പ് സാദ്ധ്യമായേക്കുമെന്നതും അനുകൂല ഘടകങ്ങളാകുമെന്നും വിലയിരുത്തപ്പെടുന്നു.

ഈ ബൈപാസ്സിലൂടെ വരുന്ന യാത്രികർക്ക് നഗരത്തിൽ പ്രവേശിക്കാതെ തന്നെ ആരക്കുഴ റോഡ് ( SH – 41), MC റോഡ് ( SH -1), പിറവം റോഡ് എന്നിവയിലൂടെയും, നിർദ്ദിഷ്ട ( 130 ജംഗ്ഷൻ – കടാതി ),
( കാരക്കുന്നം – കടാതി NH-85 ) എന്നീ ബൈപാസ്സുകളിൽ പ്രവേശിച്ച് എറണാകുളം, തൃശൂർ, മൂന്നാർ, ഭാഗങ്ങളിലേയ്ക്കും, തിരിച്ചും യാത്ര തുടരാനാകുമെന്നുള്ളത് പ്രധാന വസ്തുതയായി ചൂണ്ടിക്കാണിക്കുന്നതിനാൽ വൻ ജനസമ്മതിയാണ് ഈ ബൈപാസ്സ് നിർദ്ദേശത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

The post മൂവാറ്റുപുഴയിൽപുതിയ ബൈപാസ്സ്നിർദ്ദേശം സമർപ്പിച്ചു. appeared first on Prime News Age.

]]>
കോതമംഗലം മാർ തോമ ചെറിയ പള്ളി മതമൈത്രിയുടെ പുണ്യ ഭൂമി: വി.ശിവൻകുട്ടി https://primenewsage.com/2024/09/09/%e0%b4%95%e0%b5%8b%e0%b4%a4%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%ae%e0%b4%be%e0%b5%bc-%e0%b4%a4%e0%b5%8b%e0%b4%ae-%e0%b4%9a%e0%b5%86%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%aa%e0%b4%b3-3/ Mon, 09 Sep 2024 03:13:45 +0000 https://primenewsage.com/?p=2124 തിരുവനന്തപുരം: ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ എറണാകുളം ജില്ലയിലെ കോതമംഗലം മാർ തോമ ചെറിയ പള്ളി മത മൈത്രിയുടെ പുണ്യഭൂമിയാണെന്ന് കേരളത്തിന്റെ ആദരണീയനായ പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്തി വി.ശിവൻ കുട്ടി അഭിപ്രായപ്പെട്ടു. കോതമംഗലം തീർഥാടനത്തിന്റെ വിളംബര റാലി തിരുവനന്തപുരം സെന്റ്. പീറ്റേഴ്സ് കത്തീഡ്രലിൽ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിയുന്നു അദ്ദേഹം.എ.ഡി. 1685-ൽ 92-ാം വയസ്സിൽ ഇറാക്കിലെ മൂസലിൽ നിന്നും അന്ത്യോഖ്യാ പാത്രിയർക്കീസിനാൽ അയക്കപ്പെട്ട യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമ്മപ്പെരുന്നാളിന് മുന്നോടിയായാണ് വിളംബര […]

The post കോതമംഗലം മാർ തോമ ചെറിയ പള്ളി മതമൈത്രിയുടെ പുണ്യ ഭൂമി: വി.ശിവൻകുട്ടി appeared first on Prime News Age.

]]>
തിരുവനന്തപുരം: ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ എറണാകുളം ജില്ലയിലെ കോതമംഗലം മാർ തോമ ചെറിയ പള്ളി മത മൈത്രിയുടെ പുണ്യഭൂമിയാണെന്ന് കേരളത്തിന്റെ ആദരണീയനായ പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്തി വി.ശിവൻ കുട്ടി അഭിപ്രായപ്പെട്ടു. കോതമംഗലം തീർഥാടനത്തിന്റെ വിളംബര റാലി തിരുവനന്തപുരം സെന്റ്. പീറ്റേഴ്സ് കത്തീഡ്രലിൽ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിയുന്നു അദ്ദേഹം.എ.ഡി. 1685-ൽ 92-ാം വയസ്സിൽ ഇറാക്കിലെ മൂസലിൽ നിന്നും അന്ത്യോഖ്യാ പാത്രിയർക്കീസിനാൽ അയക്കപ്പെട്ട യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമ്മപ്പെരുന്നാളിന് മുന്നോടിയായാണ് വിളംബര റാലി നടത്തിയത്. ചടങ്ങിൽ തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി ഫാ. അനീഷ് റ്റി. വർഗീസ്, കോതമംഗലം മാർ തോമ ചെറിയ പള്ളി സഹ വികാരി ഫാ.ബേസിൽ ഇട്ടിയാനിക്കൽ, തിരുവനന്തപുരം പള്ളി ട്രസ്റ്റിമാർ, സെക്രട്ടറി, കോതമംഗലം മാർ തോമ ചെറിയപള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങളായ വിൻസന്റ് പൈലി പാറയ്‌ക്കൽ, എൽദോസ് ആനച്ചിറ,കെ സി എൽദോസ് കട്ടങ്ങനായിൽ, ഭക്ത സംഘടന പ്രവർത്തകർ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.

The post കോതമംഗലം മാർ തോമ ചെറിയ പള്ളി മതമൈത്രിയുടെ പുണ്യ ഭൂമി: വി.ശിവൻകുട്ടി appeared first on Prime News Age.

]]>
“മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളുടെ പാചക തൊഴിലാളികള്‍ക്ക് പിഎം പോഷണ്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം” https://primenewsage.com/2024/09/01/%e0%b4%ae%e0%b5%82%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be/ Sun, 01 Sep 2024 03:54:27 +0000 https://primenewsage.com/?p=1821 മൂവാറ്റുപുഴ: പിഎം പോഷണ്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഗവണ്‍മെന്റ് ടൗണ്‍ യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അബ്ദുള്‍സലാം ഉദ്ഘാടനം ചെയ്തു. പാചക തൊഴിലാളികള്‍ക്കായി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സി.കെ ഷാജി സംഭാവന ചെയ്ത ഏപ്രണും, ക്യാപ്പും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിമോള്‍ ജോര്‍ജ് വിതരണം ചെയ്തു. മൂവാറ്റുപുഴ നഗരസഭ ഹെല്‍ത്ത് […]

The post “മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളുടെ പാചക തൊഴിലാളികള്‍ക്ക് പിഎം പോഷണ്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം” appeared first on Prime News Age.

]]>
മൂവാറ്റുപുഴ: പിഎം പോഷണ്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഗവണ്‍മെന്റ് ടൗണ്‍ യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അബ്ദുള്‍സലാം ഉദ്ഘാടനം ചെയ്തു. പാചക തൊഴിലാളികള്‍ക്കായി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സി.കെ ഷാജി സംഭാവന ചെയ്ത ഏപ്രണും, ക്യാപ്പും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിമോള്‍ ജോര്‍ജ് വിതരണം ചെയ്തു. മൂവാറ്റുപുഴ നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ്, പാചക തൊഴിലാളി പരിശീലകരായ അംബിക ബാലകൃഷ്ണന്‍, ബിന്ദു രാജന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. മൂവാറ്റുപുഴ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജീജ വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എച്ച്എം ഫോറം സെക്രട്ടറി കെ.എം മുഹമ്മദ്, മൂവാറ്റുപുഴ ഗവണ്‍മെന്റ് ടൗണ്‍ യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഡീന കെ.ജി, മൂവാറ്റുപുഴ ഉപജില്ല വിദ്യാഭ്യാസ ഓഫീസ് നോണ്‍ മീല്‍ ഓഫീസര്‍ ബേസില്‍ കെ.ഐപ്പ് എന്നിവര്‍ പ്രസംഗിച്ചു. മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ 49 സ്‌കൂളുകളില്‍ നിന്നായി 50ഓളം പാചക തൊഴിലാളികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

The post “മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളുടെ പാചക തൊഴിലാളികള്‍ക്ക് പിഎം പോഷണ്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം” appeared first on Prime News Age.

]]>
കൺസ്യൂമർഫെഡ് മദ്യശാലയ്‌ക്കെതിരെ കോൺഗ്രസ് ധർണ്ണ https://primenewsage.com/2024/08/31/%e0%b4%95%e0%b5%ba%e0%b4%b8%e0%b5%8d%e0%b4%af%e0%b5%82%e0%b4%ae%e0%b5%bc%e0%b4%ab%e0%b5%86%e0%b4%a1%e0%b5%8d-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b5%8d/ Sat, 31 Aug 2024 03:26:17 +0000 https://primenewsage.com/?p=1784 മൂവാറ്റുപുഴ : സിപിഎം മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുടെ സ്ഥലത്ത് ജനവാസ മേഖലയിലും നാഷ്ണൽ ഹൈവേയുടെ അരിക്കിലും മായി തുടങ്ങിയ കൺസ്യൂമർഫെഡ് വിദേശ മദ്യ വില്പന ശാല എതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സാബു ജോൺ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ജോളി മോൻ അധ്യക്ഷത വഹിച്ചു വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് KP എബ്രാഹാം മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ കെഎം സലിം സാബു പി […]

The post കൺസ്യൂമർഫെഡ് മദ്യശാലയ്‌ക്കെതിരെ കോൺഗ്രസ് ധർണ്ണ appeared first on Prime News Age.

]]>
മൂവാറ്റുപുഴ : സിപിഎം മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുടെ സ്ഥലത്ത് ജനവാസ മേഖലയിലും നാഷ്ണൽ ഹൈവേയുടെ അരിക്കിലും മായി തുടങ്ങിയ കൺസ്യൂമർഫെഡ് വിദേശ മദ്യ വില്പന ശാല എതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സാബു ജോൺ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ജോളി മോൻ അധ്യക്ഷത വഹിച്ചു വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് KP എബ്രാഹാം മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ കെഎം സലിം സാബു പി വാഴയിൽ ബിനോ കെ ചെറിയാൻ മോൾസി എൽദോ കെഎം മാത്തുക്കുട്ടി സമീപത്തെ പ്രദേശവാസികളെ പ്രതിനിധീകരിച്ച് അന്നം കുഞ്ഞ് ജോയ് ലീല ബേബി എന്നിവരും പ്രസംഗിച്ചു പ്രബിൾ തോമസ് നന്ദി പറഞ്ഞു

The post കൺസ്യൂമർഫെഡ് മദ്യശാലയ്‌ക്കെതിരെ കോൺഗ്രസ് ധർണ്ണ appeared first on Prime News Age.

]]>
“ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ്: ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു” https://primenewsage.com/2024/08/29/%e0%b4%a6%e0%b5%87%e0%b4%b6%e0%b4%be%e0%b4%ad%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%ae%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82/ Thu, 29 Aug 2024 02:43:58 +0000 https://primenewsage.com/?p=1737 കോതമംഗലം: ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ് കോതമംഗലം സബ് ജില്ലാ തല മത്സരം കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു .സംസ്ഥാന ഫിലിം അവാർഡ് നേടിയ കഥാകൃത്ത് ആദർശ് സുകുമാരൻ പോൾസൺ സ്കറിയ എന്നിവർ മുഖ്യാതിഥികളായി. നഗരസഭ ചെയർമാൻ കെ കെ ടോമി മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻകെ എ നൗഷാദ് അധ്യക്ഷനായിനഗരസഭ അരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻകെ വി തോമസ് ,ജില്ലാ […]

The post “ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ്: ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു” appeared first on Prime News Age.

]]>
കോതമംഗലം: ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ് കോതമംഗലം സബ് ജില്ലാ തല മത്സരം കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു .സംസ്ഥാന ഫിലിം അവാർഡ് നേടിയ കഥാകൃത്ത് ആദർശ് സുകുമാരൻ പോൾസൺ സ്കറിയ എന്നിവർ മുഖ്യാതിഥികളായി. നഗരസഭ ചെയർമാൻ കെ കെ ടോമി മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ
കെ എ നൗഷാദ് അധ്യക്ഷനായി
നഗരസഭ അരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ
കെ വി തോമസ് ,ജില്ലാ പഞ്ചായത്തംഗം റഷീദ സലീം ,ഫാ ജോസ് പരത്തു വയലിൽ, കെ എ ജോയി ,
എം നിയാസ് , ടി എ അബൂബക്കർ ,എസ് എം അലിയാർ, സി എൻ റെജി,
ജോഷി അറയ്ക്കൽ, എന്നിവർ സംസാരിച്ചു.
ആദർശ് സുകുമാരൻ ,പോൾസൺ സ്കറിയ എന്നിവർ സമ്മാനദാന വിതരണം നിർവഹിച്ചു.

The post “ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ്: ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു” appeared first on Prime News Age.

]]>