India Archives - Prime News Age https://primenewsage.com/category/india/ Sat, 27 Sep 2025 13:59:45 +0000 en-US hourly 1 https://wordpress.org/?v=6.9 സോനം വാങ്ചുക്കിനെ ദേശദ്രോഹി ആക്കുന്നവർ വായിച്ചറിയാൻ https://primenewsage.com/2025/09/27/sonam/ Sat, 27 Sep 2025 13:43:46 +0000 https://primenewsage.com/?p=4718 സോനം വാങ്ചുക്കിൻ്റെ അറസ്റ്റിനെക്കുറിച്ച് കേട്ടയുടൻ നാട്ടിലെ വംശീയ-വർഗീയ വാദികൾ ഒന്നടങ്കം അദ്ദേഹത്തെ ‘രാജ്യദ്രോഹി’ എന്ന് വിളിച്ചു തുടങ്ങിയിരിക്കുന്നു. പുറംലോകം കാണാതെ ആജീവനാന്തം അദ്ദേഹത്തെ ജയിലിൽ അടയ്ക്കണമെന്ന് അവർ അലമുറയിടുകയാണ്. രാജ്യത്ത് കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റ്കാരും ബിജെപിക്കാരും പലതരം ജനകീയ സമരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഇവരെയെല്ലാം ആജീവനാന്തം ജയിലിലടയ്ക്കാൻ തുടങ്ങിയാൽ രാജ്യം തന്നെ ഒരു വലിയ ജയിലായിത്തീരും. സോനം വാങ്ചുക്ക് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ക്ലൈമെറ്റ് ആക്ടിവിസ്റ്റും സാമൂഹിക പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനും അതിലുപരിയായി വിദ്യാഭ്യാസ വിചക്ഷണനുമാണ്. അദ്ദേഹം അടിസ്ഥാനപരമായി […]

The post സോനം വാങ്ചുക്കിനെ ദേശദ്രോഹി ആക്കുന്നവർ വായിച്ചറിയാൻ appeared first on Prime News Age.

]]>
സോനം വാങ്ചുക്കിൻ്റെ അറസ്റ്റിനെക്കുറിച്ച് കേട്ടയുടൻ നാട്ടിലെ വംശീയ-വർഗീയ വാദികൾ ഒന്നടങ്കം അദ്ദേഹത്തെ ‘രാജ്യദ്രോഹി’ എന്ന് വിളിച്ചു തുടങ്ങിയിരിക്കുന്നു.

പുറംലോകം കാണാതെ ആജീവനാന്തം അദ്ദേഹത്തെ ജയിലിൽ അടയ്ക്കണമെന്ന് അവർ അലമുറയിടുകയാണ്. രാജ്യത്ത് കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റ്കാരും ബിജെപിക്കാരും പലതരം ജനകീയ സമരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഇവരെയെല്ലാം ആജീവനാന്തം ജയിലിലടയ്ക്കാൻ തുടങ്ങിയാൽ രാജ്യം തന്നെ ഒരു വലിയ ജയിലായിത്തീരും.

സോനം വാങ്ചുക്ക് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ക്ലൈമെറ്റ് ആക്ടിവിസ്റ്റും സാമൂഹിക പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനും അതിലുപരിയായി വിദ്യാഭ്യാസ വിചക്ഷണനുമാണ്. അദ്ദേഹം അടിസ്ഥാനപരമായി ഒരു എഞ്ചിനീയറാണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ ഇന്നൊവേറ്റീവ് സയന്റിസ്റ്റുകളിൽ ഒരാളാണ് വാങ്ചുക്ക്. മൻമോഹൻ സിംഗിൻ്റെ കാലത്ത് ഇന്ത്യ ഗവൺമെന്റിന്റെ വിദ്യാഭ്യാസ നവീകരണ പദ്ധതികളിൽ സജീവ അംഗവുമായിരുന്നു.

ചേതൻ ഭഗത് എഴുതി രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത ‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയിൽ അമീർഖാൻ അവതരിപ്പിക്കുന്ന ശാസ്ത്രജ്ഞനായ ഐ.ഐ.ടി വിദ്യാർത്ഥിയെ സോനം വാങ്ചുംങിൻ്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്, വിശേഷിച്ചും ലഡാക്കി ജനതയ്ക്ക് നിരവധി സംഭാവനകൾ നൽകിയ ഒരു വലിയ മനുഷ്യനാണ് അദ്ദേഹം.

അദ്ദേഹത്തിനെതിരെ അസഭ്യം പറയുന്ന വംശീയ-വർഗ്ഗീയ വാദികൾ അറിയാൻ വാങ്ചുക്കിനെക്കുറിച്ച് ഒരു ചെറിയ കാര്യം പറയാം. “2021 ഫെബ്രുവരിയിൽ, വാങ്‌ചുക്ക് ഇന്ത്യൻ സൈന്യത്തിനായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ടെന്റുകൾ വികസിപ്പിച്ചെടുത്തു. ഓരോ ടെന്റിലും ഏകദേശം 10 സൈനികരെ ഉൾക്കൊള്ളാൻ കഴിയും. ഉയർന്ന പ്രദേശങ്ങളിൽ ഏകദേശം 50,000 ഇന്ത്യൻ സൈനികർ കഠിനമായ കാലാവസ്ഥയിൽ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് വാങ്‌ചുക്ക് ഈ കണ്ടുപിടുത്തം നടത്തിയത്. ഈ ടെൻ്റുകൾ പകൽ സമയത്ത് താപോർജ്ജത്തെ പിടിച്ചെടുക്കുകയും രാത്രിയിൽ കൂടാരം ചൂടാക്കി നിലനിർത്താൻ ഈ ഊർജ്ജം ഉപയോഗിക്കുകയും ചെയ്യുന്നു.” സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അറസ്റ്റിൻ്റെ യഥാർത്ഥ കാരണങ്ങൾ സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ലേയിൽ ഇൻ്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുന്നു. സ്കൂളും കോളേജും സെപ്തം 27 വരെ അടച്ചിടാനും ഉത്തരവായിട്ടുണ്ട്.

The post സോനം വാങ്ചുക്കിനെ ദേശദ്രോഹി ആക്കുന്നവർ വായിച്ചറിയാൻ appeared first on Prime News Age.

]]>
ഡി രാജയ്ക്ക് മൂന്നാം ഊഴം: സിപിഐ ജനറൽ സെക്രട്ടറി https://primenewsage.com/2025/09/25/d-raja/ Thu, 25 Sep 2025 13:29:59 +0000 https://primenewsage.com/?p=4713 സിപിഐയുടെ 25-ാമത് പാർട്ടി കോൺഗ്രസ് സമാപിച്ചു. ഡി. രാജയെ വീണ്ടും ജനറൽ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു.2019-ൽ ആരോഗ്യപരമായ കാരണങ്ങളാൽ സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഡി. രാജ ആദ്യമായി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് പുതിയ നേതൃനിരയെയും പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തു. 125 അംഗ ദേശീയ കൗൺസിലിനാണ് രൂപം നൽകിയിട്ടുള്ളത്. 11 അംഗ സെക്രട്ടേറിയറ്റിനെയും, 11 അംഗ കണ്ട്രോൾ കമ്മീഷനെയും, 31 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്ന് 12 പേർപുതിയ ദേശീയ കൗൺസിലിൽ കേരളത്തിൽ […]

The post ഡി രാജയ്ക്ക് മൂന്നാം ഊഴം: സിപിഐ ജനറൽ സെക്രട്ടറി appeared first on Prime News Age.

]]>
സിപിഐയുടെ 25-ാമത് പാർട്ടി കോൺഗ്രസ് സമാപിച്ചു. ഡി. രാജയെ വീണ്ടും ജനറൽ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു.2019-ൽ ആരോഗ്യപരമായ കാരണങ്ങളാൽ സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഡി. രാജ ആദ്യമായി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്

പുതിയ നേതൃനിരയെയും പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തു.

125 അംഗ ദേശീയ കൗൺസിലിനാണ് രൂപം നൽകിയിട്ടുള്ളത്.

11 അംഗ സെക്രട്ടേറിയറ്റിനെയും, 11 അംഗ കണ്ട്രോൾ കമ്മീഷനെയും, 31 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.

ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്ന് 12 പേർപുതിയ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്ന് 12 പേർക്ക് പ്രാതിനിധ്യം ലഭിച്ചു. ബിനോയി വിശ്വം, കെ.പി. രാജേന്ദ്രൻ, പി.പി. സുനീർ, കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ചിറ്റയം ഗോപകുമാർ, ജി.ആർ. അനിൽ, രാജാജി മാത്യു, പി. വസന്തം, ഗോവിന്ദൻ വള്ളിക്കാപ്പിൽ, ടി.ജെ. ആഞ്ചലോസ് എന്നിവരാണ് കൗൺസിലിൽ ഉൾപ്പെട്ടത്. ടി.ടി. ജിസ്മോനെ കാൻഡിഡേറ്റ് അംഗമായും തിരഞ്ഞെടുത്തു.

The post ഡി രാജയ്ക്ക് മൂന്നാം ഊഴം: സിപിഐ ജനറൽ സെക്രട്ടറി appeared first on Prime News Age.

]]>
നിറയെ ചുവന്ന പൂക്കൾ, സിപിഐ പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം https://primenewsage.com/2025/09/21/cpi/ Sun, 21 Sep 2025 02:26:29 +0000 https://primenewsage.com/?p=4619 മാസങ്ങളോളം നീണ്ട ഒരുക്കങ്ങൾക്ക് ശേഷം ചണ്ഡീഗഢ് ഇന്ന് ചരിത്ര മുഹൂർത്തത്തിലേക്ക്. നഗരം മുഴുവൻ ചുവന്ന പതാകകളിലും കലാനിർമ്മിതികളിലും നിറഞ്ഞു. അടുത്ത നാല് ദിവസം മുഴുവൻ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസാണ്.പ്രതിനിധികൾ ഭൂരിഭാഗവും എത്തിക്കഴിഞ്ഞതായി സംഘാടക സമിതി അറിയിച്ചു.“നാടൊന്നാകെ ഒരേ മനസോടെ ഒന്നിച്ച പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നത്” — സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അമർജിത്ത് കൗർ, ജനറൽ കൺവീനർ ബന്ത് സിങ് ബ്രാർ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. ആയിരങ്ങളെ അണിനിരത്തിയുള്ള പൊതുസമ്മേളനത്തോടെ സിപിഐ 25-ാ-ാം […]

The post നിറയെ ചുവന്ന പൂക്കൾ, സിപിഐ പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം appeared first on Prime News Age.

]]>
മാസങ്ങളോളം നീണ്ട ഒരുക്കങ്ങൾക്ക് ശേഷം ചണ്ഡീഗഢ് ഇന്ന് ചരിത്ര മുഹൂർത്തത്തിലേക്ക്. നഗരം മുഴുവൻ ചുവന്ന പതാകകളിലും കലാനിർമ്മിതികളിലും നിറഞ്ഞു. അടുത്ത നാല് ദിവസം മുഴുവൻ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസാണ്.
പ്രതിനിധികൾ ഭൂരിഭാഗവും എത്തിക്കഴിഞ്ഞതായി സംഘാടക സമിതി അറിയിച്ചു.
“നാടൊന്നാകെ ഒരേ മനസോടെ ഒന്നിച്ച പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നത്” — സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അമർജിത്ത് കൗർ, ജനറൽ കൺവീനർ ബന്ത് സിങ് ബ്രാർ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

ആയിരങ്ങളെ അണിനിരത്തിയുള്ള പൊതുസമ്മേളനത്തോടെ സിപിഐ 25-ാ-ാം പാർടി കോൺഗ്രസിന് ഞായറാഴ്‌ച തുടക്കമാകും. പകൽ 11ന് മൊഹാലിയിലെ അജിത് സിങ് നഗറിൽ നടക്കുന്ന സമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെയുള്ള അഖിലേന്ത്യാ നേതാക്കൾ പങ്കെടുക്കും. സ്വാതന്ത്ര്യസമര പോരാളി ഉദ്ദം സിങ്ങിന്റെ ജന്മനാടായ സുനാമിൽനിന്നാണ് സമ്മേള നഗറിൽ ജ്വലിപ്പിക്കാനുള്ള ദീപശിഖയെത്തുക.

തിങ്കൾ രാവിലെ സമ്മേളന നഗരിയായ ചണ്ഡിഗഡിലെ എസ് സുധാകർ റെഡ്ഡി നഗറിൽ ഭഗത് സിങ്ങിൻ്റെ അനന്തരവൻ പ്രൊഫ. ജഗമോഹൻ സിങ് ദേശീയ പതാക ഉയർത്തും. സിപിഐ മുതിർന്ന നേതാവ് ഭൂപീന്ദർ സാന്‌പർ പാർടി പതാക ഉയർത്തും. സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനംചെയ്യും. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സമ്മേളനത്തെ അഭിവാദ്യംചെയ്യും. സിപിഐ (എംഎൽ-)ലിബറേഷൻ, ഫോർവേർഡ് ബ്ലോക്, ആർഎസ്‌പി തുടങ്ങിയ പാർടികളുടെ നേതാക്കളും പങ്കെടുക്കും.

എസ് സുധാകർ റെഡ്ഡി നഗറിലെ അതുൽ കുമാർ അഞ്ജാൻ നഗറിൽ പ്രതിനിധി സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 800ൽ അധികം പ്രതിനിധികളാണ് പങ്കെടുക്കും. കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോർട്ട്, അവലോകന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും. വൈകിട്ട് പലസ്‌തീനും ക്യൂബയ്ക്കും ഐക്യദാർഢ്യമറിയിച്ച് പ്രത്യേക യോഗം സംഘടിപ്പിക്കും. പലസ്തീൻ, ക്യൂബ രാജ്യങ്ങളിലെ സ്ഥാനപതിമാർ പങ്കെടുക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചർച്ച തുടരും. പ്രമേയങ്ങങ്ങൾ അവതരിപ്പിക്കും. സമാപന ദിവസമായ വ്യാഴാഴ്‌ച ദേശീയ കൗൺസിൽ, എക്സിക്യൂട്ടീവ്, സെക്രട്ടറിയറ്റ് എന്നിവ രൂപീകരിക്കും.

The post നിറയെ ചുവന്ന പൂക്കൾ, സിപിഐ പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം appeared first on Prime News Age.

]]>
ക്ഷേത്ര-പള്ളി തർക്കം: മോഹൻ ഭാഗവതിനെ തള്ളി ആർഎസ്എസ് https://primenewsage.com/2024/12/26/%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%a4%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ae%e0%b5%8b%e0%b4%b9/ Thu, 26 Dec 2024 15:41:45 +0000 https://primenewsage.com/?p=2845 ക്ഷേത്ര-പള്ളി തർക്കത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ നിലപാട് ശക്തമായ വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ്. സംഘടനയുടെ മുഖമാസികയായ ഓർഗനൈസർ മുഖപ്രസംഗത്തിലാണ് ഭാഗവതിന്റെ പ്രസ്താവന തള്ളിക്കളയപ്പെട്ടത്. മുസ്ലിം പള്ളിയിൽ ക്ഷേത്രമുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ സർവേ അവസാനിപ്പിക്കണമെന്ന മോഹൻ ഭാഗവതിന്റെ അഭിപ്രായമാണ് വിവാദത്തിനിടയാക്കിയത്.

The post ക്ഷേത്ര-പള്ളി തർക്കം: മോഹൻ ഭാഗവതിനെ തള്ളി ആർഎസ്എസ് appeared first on Prime News Age.

]]>
ക്ഷേത്ര-പള്ളി തർക്കത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ നിലപാട് ശക്തമായ വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ്. സംഘടനയുടെ മുഖമാസികയായ ഓർഗനൈസർ മുഖപ്രസംഗത്തിലാണ് ഭാഗവതിന്റെ പ്രസ്താവന തള്ളിക്കളയപ്പെട്ടത്. മുസ്ലിം പള്ളിയിൽ ക്ഷേത്രമുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ സർവേ അവസാനിപ്പിക്കണമെന്ന മോഹൻ ഭാഗവതിന്റെ അഭിപ്രായമാണ് വിവാദത്തിനിടയാക്കിയത്.

The post ക്ഷേത്ര-പള്ളി തർക്കം: മോഹൻ ഭാഗവതിനെ തള്ളി ആർഎസ്എസ് appeared first on Prime News Age.

]]>
ആറ് ലക്ഷം ഓണക്കിറ്റ് https://primenewsage.com/2024/08/21/%e0%b4%86%e0%b4%b1%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%93%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d/ Wed, 21 Aug 2024 11:36:16 +0000 https://primenewsage.com/?p=1550 തിരുവനന്തപുരം: സംസ്ഥാനത്തെ എഎ വൈ റേഷൻകാർഡ് ഉടമകൾക്ക് ഈ വർഷവും പതിമൂന്നിനം ഭക്ഷ്യോല്പന്നങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് ലക്ഷം പേർ ഗുണഭോക്താക്കളാകുന്ന ഈ സംരംഭ ത്തിന് 36 കോടി രൂപ ചെലവാണ് പ്രതി ക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ വർഷങ്ങളിലേതു പോലെ സംസ്ഥാന സപ്ലൈകോയുടെ ആഭിമുഖ്യത്തിലാണ് കിറ്റ് വിതരണം ചെയ്യുക. ഈ വർഷവും കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യ മാക്കുന്നതിനുള്ള സപ്ലൈകോയുടെ ഓണച്ച ന്തകൾ സംഘടിപ്പിക്കും. സെപ്റ്റംബർ […]

The post ആറ് ലക്ഷം ഓണക്കിറ്റ് appeared first on Prime News Age.

]]>
  • സപ്ലൈകോയിൽ 13 ഇനങ്ങൾക്ക് സബ്സിഡി
    • ജില്ലാ ആസ്ഥാനങ്ങളിൽ ഓണം ഫെയർ
      • 1,500 കൺസ്യൂമർ ഫെഡ് ചന്തകൾ
        • ഖാദിക്ക് 30 ശതമാനം റിബേറ്റ്
  • തിരുവനന്തപുരം: സംസ്ഥാനത്തെ എഎ വൈ റേഷൻകാർഡ് ഉടമകൾക്ക് ഈ വർഷവും പതിമൂന്നിനം ഭക്ഷ്യോല്പന്നങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് ലക്ഷം പേർ ഗുണഭോക്താക്കളാകുന്ന ഈ സംരംഭ ത്തിന് 36 കോടി രൂപ ചെലവാണ് പ്രതി ക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    മുൻ വർഷങ്ങളിലേതു പോലെ സംസ്ഥാന സപ്ലൈകോയുടെ ആഭിമുഖ്യത്തിലാണ് കിറ്റ് വിതരണം ചെയ്യുക. ഈ വർഷവും കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യ മാക്കുന്നതിനുള്ള സപ്ലൈകോയുടെ ഓണച്ച ന്തകൾ സംഘടിപ്പിക്കും. സെപ്റ്റംബർ ആറ് മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈകോ വിപണന മേളകൾ സംഘടിപ്പിക്കും. കർഷകരിൽനിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികൾ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീ കരണങ്ങൾ മേളകളിൽ ഒരുക്കും.

    ഓണക്കാലത്ത് നിത്യോപയോഗ സാധ നങ്ങൾ തടസമില്ലാതെ സപ്ലൈകോ ഔട്ട്ലെറ്റു കളിൽ ലഭ്യമാക്കുന്നതിനു നടപടികൾ ഉണ്ടാകൂ സപ്ലൈകോയിൽ 13 ഇനങ്ങൾക്ക് സബ്സിഡി

    ശതമാനം ഇളവ് നൽകും. 2000 കർഷകച്ചന്തകൾ സെപ്റ്റംബർ 11 മുതൽ 14 വരെ സംഘടിപ്പിക്കും. പച്ചക്കറി കൾക്ക് മൊത്ത വ്യാപാര വിലയെക്കാൾ 10 ശതമാനം കൂട്ടി കർഷകരിൽ നിന്ന് സംഭരി ച്ച് വിപണി വിലയെക്കാൾ 30 ശതമാനം വരെ കുറച്ചായിരിക്കും വിൽക്കുക. ജൈവ പച്ചക്കറികൾ 20 ശതമാനം കൂട്ടി സംഭരിച്ച്, 10 ശതമാനം വരെ താഴ്ത്തി വിൽക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഓണക്കാലത്ത് സർക്കാർ ആഭിമുഖ്യത്തിലുള്ള വാരാഘോഷം ഒഴിവാക്കിയിട്ടുണ്ട്. മറ്റെ ല്ലാ കാര്യങ്ങളും പതിവുപോലെ നടക്കും. അതുകൊണ്ടുതന്നെ കലാകാരന്മാരും കച്ചവ ടക്കാരും സാധാരണ ജനങ്ങളും ഓണവുമാ യി ബന്ധപ്പെട്ട് പ്രയാസപ്പെടുന്ന നില ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ഓണാഘോഷം നാടിൻ്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിഫലന മാണ്. വയനാടിനായി ഒരുമിച്ചു നിൽക്കേണ്ട ഈ ഘട്ടത്തിൽ അതിനുള്ള ഊർജവും പ്രചോദനവും നൽകാൻ ഓണത്തിനു സാധിക്കും. ആ സന്ദേ ശം ഉൾക്കൊണ്ട് മാനവഹൃദയങ്ങളാകെ ഒരു മിക്കുന്ന മനോഹര സന്ദർഭമാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    The post ആറ് ലക്ഷം ഓണക്കിറ്റ് appeared first on Prime News Age.

    ]]>
    26 കിലോ സ്വർണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജർ തെലങ്കാനയിൽ നിന്ന് പിടിയിൽ. https://primenewsage.com/2024/08/19/26-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%bc%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf/ Mon, 19 Aug 2024 06:10:13 +0000 https://primenewsage.com/?p=1498 കോഴിക്കോട്: 26 കിലോ സ്വർണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജർ പിടിയിലായി. ബാങ്ക് ഓഫ് മഹാരാഷ്ട്ര, വടകര ശാഖയിലെ മുൻ മാനേജറായിരുന്ന തമിഴ്‌നാട് സ്വദേശി മധു ജയകുമാറാണ് പിടിയിലായത്. തെലങ്കാനയിലെ കർണാടക അതിർത്തിയോട് ചേർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. 3 വർഷത്തോളം ബാങ്കിൻ്റെ വടകര ശാഖയിൽ മാനേജരായി ജോലി ചെയ്തിരുന്ന ഇയാൾക്ക് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. എന്നാൽ ഇയാൾ പാലാരിവട്ടത്ത് ജോയിൻ ചെയ്യാതെ മുങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിൽ സൂക്ഷിച്ചിരുന്ന 17 കോടി രൂപ […]

    The post 26 കിലോ സ്വർണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജർ തെലങ്കാനയിൽ നിന്ന് പിടിയിൽ. appeared first on Prime News Age.

    ]]>
    കോഴിക്കോട്: 26 കിലോ സ്വർണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജർ പിടിയിലായി. ബാങ്ക് ഓഫ് മഹാരാഷ്ട്ര, വടകര ശാഖയിലെ മുൻ മാനേജറായിരുന്ന തമിഴ്‌നാട് സ്വദേശി മധു ജയകുമാറാണ് പിടിയിലായത്.

    തെലങ്കാനയിലെ കർണാടക അതിർത്തിയോട് ചേർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

    3 വർഷത്തോളം ബാങ്കിൻ്റെ വടകര ശാഖയിൽ മാനേജരായി ജോലി ചെയ്തിരുന്ന ഇയാൾക്ക് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. എന്നാൽ ഇയാൾ പാലാരിവട്ടത്ത് ജോയിൻ ചെയ്യാതെ മുങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിൽ സൂക്ഷിച്ചിരുന്ന 17 കോടി രൂപ വില വരുന്ന സ്വർണവുമായാണ് ഇയാൾ കടന്നു കളഞ്ഞതെന്ന് വ്യക്തമായത്. മോഷ്ടിച്ച സ്വർണത്തിന് പകരം ഇയാൾ ബാങ്ക് ലോക്കറിൽ മുക്കുപണ്ടം സൂക്ഷിച്ചു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് തന്നെ കേരളത്തിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.

    The post 26 കിലോ സ്വർണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജർ തെലങ്കാനയിൽ നിന്ന് പിടിയിൽ. appeared first on Prime News Age.

    ]]>
    അമിത്ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ്. https://primenewsage.com/2024/08/05/%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b7%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%b2%e0%b4%82/ Mon, 05 Aug 2024 08:42:32 +0000 https://primenewsage.com/?p=1095 വയനാട്ടിലെ മഴ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തി, അമിത്ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ് ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതിന് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി. സന്തോഷ് കുമാര്‍ എം പി യാണ് നോട്ടീസ് നല്‍കിയത്. കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച്‌ സഭയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് മാധ്യമങ്ങള്‍ വസ്തുതകള്‍ നിരത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും […]

    The post അമിത്ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ്. appeared first on Prime News Age.

    ]]>
    വയനാട്ടിലെ മഴ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തി, അമിത്ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ്

    ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതിന് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി.

    സന്തോഷ് കുമാര്‍ എം പി യാണ് നോട്ടീസ് നല്‍കിയത്. കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച്‌ സഭയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

    ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് മാധ്യമങ്ങള്‍ വസ്തുതകള്‍ നിരത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതില്‍ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

    The post അമിത്ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ്. appeared first on Prime News Age.

    ]]>
    മുഖ്യമന്ത്രിയുടെ കുറിപ്പ്: https://primenewsage.com/2024/08/02/%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d/ Fri, 02 Aug 2024 07:51:27 +0000 https://primenewsage.com/?p=1053 വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിര്‍ദ്ദേശം നല്‍കിയതായ വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അത്തരം ഒരു നയം സംസ്ഥാന സര്‍ക്കാരിന് ഇല്ല. അങ്ങനെ ദ്യോതിപ്പിക്കുംവിധം ആശയവിനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടനെ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.

    The post മുഖ്യമന്ത്രിയുടെ കുറിപ്പ്: appeared first on Prime News Age.

    ]]>
    വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിര്‍ദ്ദേശം നല്‍കിയതായ വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അത്തരം ഒരു നയം സംസ്ഥാന സര്‍ക്കാരിന് ഇല്ല. അങ്ങനെ ദ്യോതിപ്പിക്കുംവിധം ആശയവിനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടനെ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.


    The post മുഖ്യമന്ത്രിയുടെ കുറിപ്പ്: appeared first on Prime News Age.

    ]]>
    വയനാട് ഉരുൾപൊട്ടലിൽ മരണം 19 ആയി; മരിച്ചവരിൽ മൂന്നു കുട്ടികളും; നിരവധി പേരെ കാണാതായി https://primenewsage.com/2024/07/30/%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%89%e0%b4%b0%e0%b5%81%e0%b5%be%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b4%bf%e0%b5%bd-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82/ Tue, 30 Jul 2024 04:30:29 +0000 https://primenewsage.com/?p=965 കൽപ്പറ്റ : വയനാട്ടിലെ മേപ്പാടിമുണ്ടക്കൈയിലും ചുരൽമലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ 19 പേർ മരിച്ചു.→മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടും. നിരവധി പേരെ കാണാതായി. ഉരുൾപൊട്ടലിൽ മരിച്ചവരിൽ ഒരു വിദേശിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. ചൂരൽമലയിൽ നിന്നും 11 മൃതദേഹങ്ങൾ കണ്ടെടുത്തു.ഉരുൾപൊട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ 33 പേർ ചികിത്സ തേടിയിട്ടുണ്ട്. കൂനിപ്പാലയിൽ നിന്നും മൂന്നു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ചാലിയാർ പുഴയിൽ മൂന്ന് മൃതദേഹങ്ങളും കരയ്ക്കടിഞ്ഞു. […]

    The post വയനാട് ഉരുൾപൊട്ടലിൽ മരണം 19 ആയി; മരിച്ചവരിൽ മൂന്നു കുട്ടികളും; നിരവധി പേരെ കാണാതായി appeared first on Prime News Age.

    ]]>
    കൽപ്പറ്റ : വയനാട്ടിലെ മേപ്പാടിമുണ്ടക്കൈയിലും ചുരൽമലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ 19 പേർ മരിച്ചു.→മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടും. നിരവധി പേരെ കാണാതായി. ഉരുൾപൊട്ടലിൽ മരിച്ചവരിൽ ഒരു വിദേശിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. ചൂരൽമലയിൽ നിന്നും 11 മൃതദേഹങ്ങൾ കണ്ടെടുത്തു.ഉരുൾപൊട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ 33 പേർ ചികിത്സ തേടിയിട്ടുണ്ട്. കൂനിപ്പാലയിൽ നിന്നും മൂന്നു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ചാലിയാർ പുഴയിൽ മൂന്ന് മൃതദേഹങ്ങളും കരയ്ക്കടിഞ്ഞു. പാലം തകർന്നതോടെ മുണ്ടക്കൈയും ചൂരൽമലയും ഒറ്റപ്പെട്ടു.ഉരുൾപൊട്ടലിനെത്തുടർന്ന് 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. നിരവധി വീടുകൾ ഒലിച്ചുപോയി. മുണ്ടക്കൈയിൽ മാത്രം 300 ഓളം കുടുംബങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചത്. മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ 100 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെട്ടതായി സംശയമുണ്ടെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. 10 തോട്ടം തൊഴിലാളികളെ കാണാതായതായി ഹാരിസൺസ് അറിയിച്ചു.വയനാട്ടിലെ ഉരുൾപൊട്ടൽ: കൺട്രോൾ റൂം തുറന്നു; സഹായം ലഭിക്കാൻ ബന്ധപ്പെടുകദുരിതാശ്വാസ ക്യാമ്ബ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്കൂൾ മുങ്ങി.ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി വ്യോമസേന ഹെലികോപ്റ്റർ വയനാട്ടിലെത്തും. കോഴിക്കോട് ജില്ലയിലെ മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം എന്നീ ഭാഗങ്ങളിൽ ഉരുൾപൊട്ടലും നാശനഷ്ടവും ഉണ്ടായതായി റിപ്പോർട്ടുണ്ട്. പാലക്കാട് ഇരട്ടക്കുളത്തിന് സമീപം പയ്യക്കുണ്ടിൽ ഉരുൾപൊട്ടലുണ്ടായി. മംഗലം ഐടിസി പരിസരം വെള്ളത്തിലായി.

    The post വയനാട് ഉരുൾപൊട്ടലിൽ മരണം 19 ആയി; മരിച്ചവരിൽ മൂന്നു കുട്ടികളും; നിരവധി പേരെ കാണാതായി appeared first on Prime News Age.

    ]]>
    അംബാനിയെ വണങ്ങി നില്‍ക്കാന്‍ ഇത് മോദിയല്ല’; കല്യാണദിവസം സാധാരണക്കാര്‍ക്കിടയില്‍ ഭക്ഷണം കഴിച്ച്‌ രാഹുല്‍ ഗാന്ധി https://primenewsage.com/2024/07/14/%e0%b4%85%e0%b4%82%e0%b4%ac%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95/ Sun, 14 Jul 2024 15:27:07 +0000 https://primenewsage.com/?p=663 ഡല്‍ഹിയിലെ ഒരു സാധാരണ റസ്റ്ററന്റില്‍ രാഹുല്‍ ഗാന്ധി പിസയും ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ മുകേഷ് അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ദിവസം, ഡല്‍ഹിയിലെ സാധാരണക്കാരുടെ ഇടയില്‍ ഭക്ഷണം കഴിക്കുന്ന രാഹുലിന്റെ വീഡിയോ ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ വിവാഹമായി വിലയിരുത്തപ്പെടുന്ന ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പ്രമുഖരുടെ വലിയ പ്രവാഹമുണ്ടായിരിക്കെ, രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തിയെ പ്രശംസിച്ച്‌ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിട്ടുണ്ട്. “എല്ലാ […]

    The post അംബാനിയെ വണങ്ങി നില്‍ക്കാന്‍ ഇത് മോദിയല്ല’; കല്യാണദിവസം സാധാരണക്കാര്‍ക്കിടയില്‍ ഭക്ഷണം കഴിച്ച്‌ രാഹുല്‍ ഗാന്ധി appeared first on Prime News Age.

    ]]>
    ഡല്‍ഹിയിലെ ഒരു സാധാരണ റസ്റ്ററന്റില്‍ രാഹുല്‍ ഗാന്ധി പിസയും ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ മുകേഷ് അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ദിവസം, ഡല്‍ഹിയിലെ സാധാരണക്കാരുടെ ഇടയില്‍ ഭക്ഷണം കഴിക്കുന്ന രാഹുലിന്റെ വീഡിയോ ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

    നൂറ്റാണ്ടിലെ ഏറ്റവും വലിയ വിവാഹമായി വിലയിരുത്തപ്പെടുന്ന ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പ്രമുഖരുടെ വലിയ പ്രവാഹമുണ്ടായിരിക്കെ, രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തിയെ പ്രശംസിച്ച്‌ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിട്ടുണ്ട്. “എല്ലാ രാഷ്ട്രീയക്കാരും അംബാനിയുടെ അശ്ലീലമായി കാണപ്പെടുന്ന വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ രാഹുല്‍ തന്റെ വ്യത്യസ്തമായ നിലപാട് തെളിയിച്ചു,” എന്നാണ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്. നിരവധി ആളുകളാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച്‌ വീഡിയോ ഷെയര്‍ ചെയ്യുന്നത്, “ഇത് വ്യത്യസ്തനായ മനുഷ്യനാണ്” എന്ന അടിക്കുറിപ്പോടെ.

    രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും മുകേഷ് അംബാനി നേരിട്ട് എത്തി വിവാഹത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും, ഇരുവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. “അംബാനിയെ വണങ്ങി നില്‍ക്കാന്‍ ഇത് മോദിയല്ല” . പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഞായറാഴ്ച അംബാനി വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

    The post അംബാനിയെ വണങ്ങി നില്‍ക്കാന്‍ ഇത് മോദിയല്ല’; കല്യാണദിവസം സാധാരണക്കാര്‍ക്കിടയില്‍ ഭക്ഷണം കഴിച്ച്‌ രാഹുല്‍ ഗാന്ധി appeared first on Prime News Age.

    ]]>