Entertainment Archives - Prime News Age https://primenewsage.com/category/entertainment/ Wed, 01 Jan 2025 12:01:35 +0000 en-US hourly 1 https://wordpress.org/?v=6.9.4 കലൂരില്‍ നടത്തിയ നൃത്തപരിപാടി ; പണം ഇടപാടില്‍ കേസെടുത്ത്‌ പോലീസ് https://primenewsage.com/2025/01/01/%e0%b4%95%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b4%b0/ Wed, 01 Jan 2025 12:01:13 +0000 https://primenewsage.com/?p=2938 കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിലെ പണം ഇടപാടില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. BNS 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൃദംഗ വിഷൻ എം ഡി നിഗോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുള്‍ റഹിം, പൂർണ്ണിമ, നിഗോഷിൻ്റെ ഭാര്യ എന്നിവരാണ് പ്രതികള്‍. നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് നിർദേശം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം നൃത്ത പരിപാടിയുടെ […]

The post കലൂരില്‍ നടത്തിയ നൃത്തപരിപാടി ; പണം ഇടപാടില്‍ കേസെടുത്ത്‌ പോലീസ് appeared first on Prime News Age.

]]>
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിലെ പണം ഇടപാടില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. BNS 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൃദംഗ വിഷൻ എം ഡി നിഗോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുള്‍ റഹിം, പൂർണ്ണിമ, നിഗോഷിൻ്റെ ഭാര്യ എന്നിവരാണ് പ്രതികള്‍.

നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് നിർദേശം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം നൃത്ത പരിപാടിയുടെ സാമ്ബത്തിക സ്രോതസ്സുകള്‍ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. കുട്ടികളില്‍ നിന്ന് രജിസ്ട്രേഷന് മാത്രമായി സംഘാടകർ ഈടാക്കിയത് ആയിരത്തോളം രൂപയാണ്. അത് കൂടാതെ ബുക്ക് മൈ ഷോയിലടക്കം ടിക്കറ്റുകള്‍ വിറ്റിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഷമീർ അബ്ദുള്‍ കരീം,നാലാം പ്രതി കൃഷ്ണകുമാർ അഞ്ചാം പ്രതി ബെന്നി എന്നിവർക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

The post കലൂരില്‍ നടത്തിയ നൃത്തപരിപാടി ; പണം ഇടപാടില്‍ കേസെടുത്ത്‌ പോലീസ് appeared first on Prime News Age.

]]>
ആസിഫ് അലി ഇനി ‘കുതിച്ചുപായും’; ദുബായിലെ ആഡംബര ഉല്ലാസനൗകയ്ക്ക്‌ നടന്റെ പേര് നല്‍കി. https://primenewsage.com/2024/07/21/%e0%b4%86%e0%b4%b8%e0%b4%bf%e0%b4%ab%e0%b5%8d-%e0%b4%85%e0%b4%b2%e0%b4%bf-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b4%be/ Sun, 21 Jul 2024 08:22:38 +0000 https://primenewsage.com/?p=795 നടന്‍ ആസിഫ് അലിക്ക് ആദരവും പിന്തുണയുമായി ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കി. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മറ്റിയത്. സംഗീതസംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്.. നൗകയില്‍ ആസിഫലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞു. നൗകയുടെ രജിസ്‌ട്രേഷന്‍ ലൈസന്‍സിലും ആസിഫ് അലി എന്ന പേര് നല്‍കും. വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്ന് ഡി3 ചീഫ് […]

The post ആസിഫ് അലി ഇനി ‘കുതിച്ചുപായും’; ദുബായിലെ ആഡംബര ഉല്ലാസനൗകയ്ക്ക്‌ നടന്റെ പേര് നല്‍കി. appeared first on Prime News Age.

]]>
നടന്‍ ആസിഫ് അലിക്ക് ആദരവും പിന്തുണയുമായി ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കി. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മറ്റിയത്. സംഗീതസംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്..

നൗകയില്‍ ആസിഫലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞു. നൗകയുടെ രജിസ്‌ട്രേഷന്‍ ലൈസന്‍സിലും ആസിഫ് അലി എന്ന പേര് നല്‍കും.

വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഷെഫീഖ് മുഹമ്മദ് അലി വ്യക്തമാക്കി.

The post ആസിഫ് അലി ഇനി ‘കുതിച്ചുപായും’; ദുബായിലെ ആഡംബര ഉല്ലാസനൗകയ്ക്ക്‌ നടന്റെ പേര് നല്‍കി. appeared first on Prime News Age.

]]>
ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ; https://primenewsage.com/2024/07/20/%e0%b4%a1%e0%b5%8b-%e0%b4%ae%e0%b5%80%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%97%e0%b5%8b%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%bb/ Sat, 20 Jul 2024 07:53:00 +0000 https://primenewsage.com/?p=777 മീനാക്ഷി ദിലീപിന്‍റെ ബിരുദദാന ചടങ്ങിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്. മീനാക്ഷി ഗോപാലകൃഷ്ണൻ എന്നു പേരു വിളിക്കുന്പോള്‍ ബിരുദം സ്വീകരിക്കാനായി എത്തുന്ന മീനാക്ഷിയെ വീഡിയോയില്‍ കാണാം. ദിലീപും കാവ്യയും മീനാക്ഷിയുടെ ബിരുദദാന ചടങ്ങിന് സാക്ഷികളാകാൻ എത്തിയിരുന്നു.

The post ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ; appeared first on Prime News Age.

]]>
മീനാക്ഷി ദിലീപിന്‍റെ ബിരുദദാന ചടങ്ങിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്.

മീനാക്ഷി ഗോപാലകൃഷ്ണൻ എന്നു പേരു വിളിക്കുന്പോള്‍ ബിരുദം സ്വീകരിക്കാനായി എത്തുന്ന മീനാക്ഷിയെ വീഡിയോയില്‍ കാണാം. ദിലീപും കാവ്യയും മീനാക്ഷിയുടെ ബിരുദദാന ചടങ്ങിന് സാക്ഷികളാകാൻ എത്തിയിരുന്നു.

The post ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ; appeared first on Prime News Age.

]]>
2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും. https://primenewsage.com/2024/07/13/2023%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%9a%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%85%e0%b4%b5%e0%b4%be/ Sat, 13 Jul 2024 12:01:35 +0000 https://primenewsage.com/?p=608 2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും. അവാർഡിനായി 160 സിനിമകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രശസ്ത ഹിന്ദി സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ സുധീർ മിശ്രയാണ് ജൂറി ചെയർമാൻ. 1987-ൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ്, 1988-ൽ മികച്ച സാമൂഹിക പ്രസക്തമായ ചിത്രത്തിനുള്ള ദേശീയ അവാർഡ്, 1991-ൽ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാർഡ് എന്നിവ സുധീർ മിശ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന പുരസ്‌കാര ജേതാവായ സംവിധായകൻ പ്രിയനന്ദനനും, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് […]

The post 2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും. appeared first on Prime News Age.

]]>
2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും. അവാർഡിനായി 160 സിനിമകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രശസ്ത ഹിന്ദി സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ സുധീർ മിശ്രയാണ് ജൂറി ചെയർമാൻ. 1987-ൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ്, 1988-ൽ മികച്ച സാമൂഹിക പ്രസക്തമായ ചിത്രത്തിനുള്ള ദേശീയ അവാർഡ്, 1991-ൽ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാർഡ് എന്നിവ സുധീർ മിശ്രയ്ക്ക് ലഭിച്ചിട്ടുണ്ട്.

ദേശീയ, സംസ്ഥാന പുരസ്‌കാര ജേതാവായ സംവിധായകൻ പ്രിയനന്ദനനും, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും, സംവിധായകനും, ഛായാഗ്രാഹകനുമായ അഴകപ്പനും പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരാകും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളായിരിക്കും.

സുധീർ മിശ്ര, പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർക്കു പുറമെ, അന്തിമ വിധിനിർണയ സമിതിയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടിയും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ആൻ അഗസ്റ്റിൻ, സംഗീത സംവിധായകൻ ശ്രീവൽസൻ ജെ. മേനോൻ എന്നിവരും അംഗങ്ങളായിരിക്കും.

ഛായാഗ്രാഹകൻ പ്രതാപ് പി. നായർ, എഡിറ്റർ വിജയ് ശങ്കർ, തിരക്കഥാകൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, എഴുത്തുകാരി ഡോ. മാളവിക ബിന്നി, ശബ്ദലേഖകൻ സി.ആർ. ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയിലെ മറ്റു അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരിക്കും.

ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയുമായ ഡോ. ജാനകി ശ്രീധരൻ രചനാവിഭാഗം ജൂറി ചെയർപേഴ്സൺ ആകും. ചലച്ചിത്ര നിരൂപകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ. ജോസ് കെ. മാനുവൽ, എഴുത്തുകാരനും അധ്യാപകനുമായ ഡോ. ഒ.കെ. സന്തോഷ്, അക്കാദമി സെക്രട്ടറി സി. അജോയ് (ജൂറി മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

The post 2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും. appeared first on Prime News Age.

]]>
താര സംഘടനയായ അമ്മ പൊട്ടിത്തെറിയിലേക്ക് എന്ന് സൂചന: https://primenewsage.com/2024/07/12/amma%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%a8%e0%b4%9f%e0%b5%bb-%e0%b4%b8%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%bf/ Fri, 12 Jul 2024 16:34:29 +0000 https://primenewsage.com/?p=575 സിദ്ദിഖിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. അമ്മയിൽ പൊട്ടിത്തെറി നടൻ സിദ്ദിഖിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ ജനറൽബോഡി തിരഞ്ഞെടുപ്പിനെ തുടർന്ന് ആരംഭിച്ച രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ശക്തമാവുകയാണ്. നടൻ സിദ്ദിക്ക് നേതൃ സ്ഥാനത്തേക്ക് വരാൻ തീരുമാനിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി അംഗങ്ങൾ മത്സരവുമായി രംഗത്തെത്തിയത് .നടൻ സിദ്ദിഖ് സംഘടനയുടെ തലപ്പത്ത് എത്തിയാൽ ഏകാധിപത്യ പ്രവണതകളും വിവേചനങ്ങളും സംഘടനയിൽ രൂക്ഷമാകുമെന്ന് ആരോപിച്ചു കൊണ്ടാണ്ചിലർ മത്സര രംഗത്ത് എത്തിയത്. അമ്മയുടെ മുൻ എക്സിക്യൂട്ടീവ് അംഗം കുക്കു […]

The post താര സംഘടനയായ അമ്മ പൊട്ടിത്തെറിയിലേക്ക് എന്ന് സൂചന: appeared first on Prime News Age.

]]>
സിദ്ദിഖിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു.

അമ്മയിൽ പൊട്ടിത്തെറി നടൻ സിദ്ദിഖിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ ജനറൽബോഡി തിരഞ്ഞെടുപ്പിനെ തുടർന്ന് ആരംഭിച്ച രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ശക്തമാവുകയാണ്. നടൻ സിദ്ദിക്ക് നേതൃ സ്ഥാനത്തേക്ക് വരാൻ തീരുമാനിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി അംഗങ്ങൾ മത്സരവുമായി രംഗത്തെത്തിയത് .നടൻ സിദ്ദിഖ് സംഘടനയുടെ തലപ്പത്ത് എത്തിയാൽ ഏകാധിപത്യ പ്രവണതകളും വിവേചനങ്ങളും സംഘടനയിൽ രൂക്ഷമാകുമെന്ന് ആരോപിച്ചു കൊണ്ടാണ്
ചിലർ മത്സര രംഗത്ത് എത്തിയത്.


അമ്മയുടെ മുൻ എക്സിക്യൂട്ടീവ് അംഗം കുക്കു പറമേശ്വരൻ സിദ്ദിഖിനെതിരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ രംഗത്ത് വരികയും നിരവധി അംഗങ്ങൾ ഇതിന് പിന്തുണ നൽകി രംഗത്തിറങ്ങുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ഉണ്ണി ശിവപാൽ ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് സ്ഥാനാർത്ഥിയായി അപ്രതീക്ഷിതമായി എത്തുന്നത്. സിദ്ദിഖിന് എതിരായ വോട്ടുകൾ ഭിന്നിച്ചു പോകുന്ന സാഹചര്യത്തിൽ ഉണ്ണി ശിവപാലിനെ പിൻവലിപ്പിക്കുവാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നു പേർ മത്സരാർത്ഥികളായി.


അമ്മയുടെ ഔദ്യോഗിക ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി താൻ ആണെന്നും തന്നെ എതിർക്കുന്നവർ അമ്മയിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുന്നവരാണെന്നും വിഭാഗീയത ഉണ്ടാക്കുന്നവരാണെന്നുമുൾപ്പടെ വലിയ തോതിലുള്ള പ്രചരണം സിദ്ധിക്കും സംഘവും അമ്മ മെമ്പർമാർക്കിടയിൽ നടത്തി എന്ന പരാതി അന്നേ ഉയർന്നു വന്നിരുന്നു എന്ന് പറയുന്നുണ്ട് .
എന്നാൽ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് സിദ്ദിഖ് വിരുദ്ധ സംഘത്തിന് ഉണ്ടായത്. റിസൾട്ട് വന്നപ്പോൾ മുഖ്യ ഭാരവാഹി സ്ഥാനാർത്ഥികളിൽ ഏറ്റവും കുറവ് വോട്ട് നേടിയ സ്ഥാനാർഥി സിദ്ദിഖ് ആയിരുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുത്തപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സാങ്കേതികമായി മാത്രമാണ് സിദ്ദിഖ് വിജയിച്ചതെന്നും 40% ൽ പരം വോട്ട് മാത്രമാണ് ലഭിച്ചതെന്നുമാണ് പലരുടെയും അഭിപ്രായം. ഉണ്ണി ശിവപാൽ മത്സരിക്കുന്ന സാഹചര്യം ഉണ്ടാകാതിരുന്നെങ്കിൽ സിദ്ദിഖ് പരാജയപ്പെടുമായിരുന്നുവെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. കേവലം 27 വോട്ടുകൾക്ക് മാത്രം സിദ്ദിഖ് വിജയിക്കുമ്പോൾ ഉണ്ണീ ശിവപാൽ നാൽപതോളം വോട്ട് നേടിയിരുന്നുവെന്നും മുപ്പത് വോട്ടുകൾ ആസാധു ആയി എന്നും പറയുന്നു. അസാധു വോട്ടുകൾ എല്ലാം തന്നെ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമായി ഒരു പോസ്റ്റിലേക്ക് രണ്ട് വോട്ട് രേഖപ്പെടുത്തിയതുകൊണ്ട് ആസാധുവായ വോട്ടുകൾ ആയിരുന്നു എന്നാണ് അറിയുന്നത് .


വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാം എന്നത് പോലെ തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും രണ്ട് വോട്ട് ചെയ്യാം എന്ന് തെറ്റിദ്ധരിപ്പിച്ച് സിദ്ദിഖിന് വോട്ട് ചെയ്യാൻ സാധ്യതയില്ലാത്ത സ്ത്രീകൾ ഉൾപ്പെടെ വരുന്ന അമ്മ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് ഇത്രമാത്രം അസാധു വോട്ടുകൾ ഉണ്ടായതെന്നും ആരോപണമുണ്ട്.
സിനിമ മേഖലയിലെ സർവ്വ സന്നാഹങ്ങളും ഉന്നത സംവിധാനങ്ങളും ഉപയോഗിച്ചിട്ടും സിദ്ദിഖിന് 40% വോട്ടുകൾ ആണ് ലഭിച്ചത് എന്നത് അമ്മ അംഗങ്ങൾക്കിടയിൽ സിദ്ദിഖിന് എത്രമാത്രം സ്വീകാര്യത ഉണ്ട് എന്നതാണ് വ്യക്തമാക്കുന്നതെന്നാണ് സിദ്ദിഖിന്റെ എതിരാളികൾ ആരോപിക്കുന്നത്. ഏകപക്ഷീയമായ നിലപാടുകൾ ആയിരിക്കും അമ്മയിൽ ഇനി ഉണ്ടാകുവാൻ പോകുന്നത് എന്നാണ് ഇവരുടെ അഭിപ്രായം.

എക്സികുട്ടീ വിലെ വനിതാ സംവരണം ഫില്ല് ചെയ്യുന്നതിന്റെ ഭാഗമായി ഒരു വനിതാ അംഗത്തെ എക്സിക്യൂട്ടീവിലേക്ക് കൊണ്ടുവരേണ്ടതുണ്ടായിരുന്നു. അതിന്റെ ഭാഗമായി ജനറൽ ബോഡി യോഗത്തിൽ നിരവധി പേരുകൾ ഉയർന്നു വന്നിരുന്നു. എന്നാൽ ജനറൽബോഡിയിൽ ഒരംഗം പോലും നിർദ്ദേശിക്കാത്ത ജോമോളെയാണ് ഇപ്പോൾ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ എക്സിക്യൂട്ടീവ് അംഗമായി കൊണ്ടുവന്നിട്ടുള്ളത് എന്നാണ് ആരോപണം .


തനിക്കെതിരെ വോട്ട് ചെയ്തു എന്ന കാരണത്താലാണ് ജനറൽബോഡിയിൽ ജനാധിപത്യപ്രകാരം ഉയർന്നുവന്ന പേരുകൾ പരിഗണിക്കാതെ മറ്റൊരു നടിയുടെ പേര് ഏകപക്ഷീയമായി സിദ്ദിഖ് തീരുമാനിച്ച് നടപ്പിലാക്കിയത് എന്നതിൽ പ്രതിഷേധമുയരുന്നുണ്ട്.
അമ്മയുടെ വൈസ് പ്രസിഡൻ്റായി മത്സരിച്ച് വിജയിച്ച ജയൻ ചേർത്തലയും ചില എക്സികുട്ടീവ് അംഗങ്ങളും ഇതിൽ പ്രതിഷേധിച്ചതായി അറിയുന്നു.
ഏകപക്ഷീയമായ ഈ നടപടിക്കെതിരെ നിരവധി അംഗങ്ങൾ അമ്മ പ്രസിഡണ്ട് മോഹൻലാലിന് പരാതി നൽകിയിട്ടുള്ളതായും റിപ്പോർട്ട് ഉണ്ട്. തുടക്കത്തിലെ നേതൃത്വത്തിൻ്റെ നടപടികൾ ഇങ്ങനെ ആയാൽ കാര്യങ്ങൾ ഗുരുതരമായേക്കും.


ഏതായാലും ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് തിരുത്തൽ സംഘങ്ങൾ എന്നാണ് ചർച്ചകൾ.
ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ അമ്മയിൽ ഉണ്ടാകുവാൻ പോകുന്ന പൊട്ടിത്തെറികളുടെ തുടക്കമായി ഇതിനെ കാണാൻ സാധിക്കുമെന്നും നിരീക്ഷകർ പറയുന്നു.


The post താര സംഘടനയായ അമ്മ പൊട്ടിത്തെറിയിലേക്ക് എന്ന് സൂചന: appeared first on Prime News Age.

]]>
താരസംഘടനയായ ‘അമ്മ’യിൽ രാഷ്ട്രീയം ഇല്ല: നടൻ സിദ്ദീഖ് https://primenewsage.com/2024/07/10/%e0%b4%a4%e0%b4%be%e0%b4%b0%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%af%e0%b4%be%e0%b4%af-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b0%e0%b4%be%e0%b4%b7/ Wed, 10 Jul 2024 13:06:22 +0000 https://primenewsage.com/?p=531 കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ രാഷ്ട്രീയം കലർത്തില്ലെന്ന് നടൻ സിദ്ദീഖ് വ്യക്തമാക്കി. തന്റെ യുഡിഎഫ് ചായ്വ് ‘അമ്മ’യുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കില്ലെന്നും സംഘടനയുടെ കാര്യങ്ങളിൽ രാഷ്ട്രീയ സ്വാധീനം ചെലുത്താതെ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുമെന്നും സിദ്ദീഖ് ഉറപ്പ് നൽകി.

The post താരസംഘടനയായ ‘അമ്മ’യിൽ രാഷ്ട്രീയം ഇല്ല: നടൻ സിദ്ദീഖ് appeared first on Prime News Age.

]]>
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ രാഷ്ട്രീയം കലർത്തില്ലെന്ന് നടൻ സിദ്ദീഖ് വ്യക്തമാക്കി. തന്റെ യുഡിഎഫ് ചായ്വ് ‘അമ്മ’യുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കില്ലെന്നും സംഘടനയുടെ കാര്യങ്ങളിൽ രാഷ്ട്രീയ സ്വാധീനം ചെലുത്താതെ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുമെന്നും സിദ്ദീഖ് ഉറപ്പ് നൽകി.

The post താരസംഘടനയായ ‘അമ്മ’യിൽ രാഷ്ട്രീയം ഇല്ല: നടൻ സിദ്ദീഖ് appeared first on Prime News Age.

]]>
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം: വിവരാവകാശ കമ്മീഷന്‍ ഉത്തരവ് https://primenewsage.com/2024/07/10/%e0%b4%b9%e0%b5%87%e0%b4%ae-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b7%e0%b4%a8%e0%b5%8d-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e0%b4%9f/ Wed, 10 Jul 2024 12:37:11 +0000 https://primenewsage.com/?p=521 തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തില്‍, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധനേടുകയാണ്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്, മലയാള സിനിമാ മേഖലയിലെ ലിംഗസമത്വവും വനിതകളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടാല്‍ മികച്ച പ്രയോജനമുണ്ടാകുമെന്ന് കമ്മീഷന്‍ വിലയിരുത്തി.

The post ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം: വിവരാവകാശ കമ്മീഷന്‍ ഉത്തരവ് appeared first on Prime News Age.

]]>
തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തില്‍, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധനേടുകയാണ്.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്, മലയാള സിനിമാ മേഖലയിലെ ലിംഗസമത്വവും വനിതകളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടാല്‍ മികച്ച പ്രയോജനമുണ്ടാകുമെന്ന് കമ്മീഷന്‍ വിലയിരുത്തി.

The post ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം: വിവരാവകാശ കമ്മീഷന്‍ ഉത്തരവ് appeared first on Prime News Age.

]]>
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ എടുക്കുവാൻ സർക്കാർ തയ്യാറാകണം https://primenewsage.com/2024/07/07/%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b9%e0%b5%87%e0%b4%ae-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b7%e0%b5%bb-%e0%b4%b1%e0%b4%bf/ Sun, 07 Jul 2024 06:17:16 +0000 https://primenewsage.com/?p=425 തിരുവനന്തപുരം: സിനിമ മേഖലയിലെ സങ്കീർണ്ണമായ പ്രശ്നങ്ങളും വിവേചനങ്ങളും മനസ്സിലാക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചിട്ട് 5 വർഷങ്ങൾ പൂർത്തിയായി. സിനിമാ മേഖലയിലേക്കുള്ള മാഫിയകളുടെ കടന്നുകയറ്റവും ക്രിമിനൽ കുറ്റകൃത്യങ്ങളും സ്ത്രീകളോടുള്ള മോശമായ പ്രവൃത്തികളും സാംസ്കാരിക മേഖലയെ കളങ്കപ്പെടുത്തുകയും കേരളീയ സാമൂഹ്യ രംഗത്ത് വൻ വിപത്താവുകയും ചെയ്യുന്ന ഈ കാലത്ത്, ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കേണ്ടത് ഏറെ അനിവാര്യമാണ്. സിനിമ രംഗത്തെ വിലക്കുകളും ഒഴിവാക്കലുകളും വിവേചനങ്ങളുമെല്ലാം പല ഘട്ടങ്ങളിൽ ചർച്ചയായിട്ടുള്ളതാണ്. കൊടും ക്രിമിനലുകളെ വെല്ലുന്ന […]

The post ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ എടുക്കുവാൻ സർക്കാർ തയ്യാറാകണം appeared first on Prime News Age.

]]>
തിരുവനന്തപുരം: സിനിമ മേഖലയിലെ സങ്കീർണ്ണമായ പ്രശ്നങ്ങളും വിവേചനങ്ങളും മനസ്സിലാക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചിട്ട് 5 വർഷങ്ങൾ പൂർത്തിയായി. സിനിമാ മേഖലയിലേക്കുള്ള മാഫിയകളുടെ കടന്നുകയറ്റവും ക്രിമിനൽ കുറ്റകൃത്യങ്ങളും സ്ത്രീകളോടുള്ള മോശമായ പ്രവൃത്തികളും സാംസ്കാരിക മേഖലയെ കളങ്കപ്പെടുത്തുകയും കേരളീയ സാമൂഹ്യ രംഗത്ത് വൻ വിപത്താവുകയും ചെയ്യുന്ന ഈ കാലത്ത്, ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കേണ്ടത് ഏറെ അനിവാര്യമാണ്.

സിനിമ രംഗത്തെ വിലക്കുകളും ഒഴിവാക്കലുകളും വിവേചനങ്ങളുമെല്ലാം പല ഘട്ടങ്ങളിൽ ചർച്ചയായിട്ടുള്ളതാണ്. കൊടും ക്രിമിനലുകളെ വെല്ലുന്ന കുറ്റകൃത്യങ്ങളും സിനിമയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. സിനിമാ മേഖലയിലേക്ക് കടന്നുവന്നിട്ടുള്ള ചില മാഫിയാ സംഘങ്ങളുടെയും ഈ മേഖലയിൽ വിരാചിക്കുന്നവരടെയും അവരുടെ അനുചരൻമാരുടെയും സ്വൈരവിഹാരകേന്ദ്രമായി ഈ രംഗം മാറുന്നതിന്റെ ദുരന്തമാണ് ഇവിടെ കാണുന്നത്. ബോളിവുഡ് സിനിമയെ അധോലോകം കൈയടക്കിയതിന്റെ ദുരന്തം നമ്മൾ കണ്ടതാണ്.

നമ്മുടെ കേരളത്തിൽ മാഫിയകൾ കള്ളപ്പണം വെളുപ്പിക്കുവാനും മയക്കുമരുന്ന് വിപണനത്തിനും ക്രിമിനലുകളുടെ ഒളിത്താവളമായുമെല്ലാം സിനിമയെ ഉപയോഗിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്, സർക്കാർ നടത്തിയ ഒരു രഹസ്യ അന്വേഷണമായിരുന്നില്ല. നൂറു കണക്കിന് വ്യക്തി മൊഴികളും തെളിവുകളും ശേഖരിച്ച് നടത്തിയ റിപ്പോർട്ടിലെ വസ്തുതകൾ ജനങ്ങളെ അറിയിക്കണം. തെറ്റായ പ്രവണതകൾ തിരുത്തുവാൻ, കുറ്റക്കാരെ ശിക്ഷിക്കുവാൻ തുടർ നടപടികളും ഉറപ്പായും വേണം.

ഇല്ലെങ്കിൽ സിനിമയെ, നമ്മുടെ സാംസ്കാരിക മേഖലയെ സംരക്ഷിക്കുവാൻ പര്യാപ്തമായ ഒരു റിപ്പോർട്ട് ആരെയൊക്കെയോ രക്ഷിക്കുവാൻ വേണ്ടി അധികൃതർ പൂഴ്ത്തി വച്ചു എന്ന കളങ്കം ഈ സർക്കാരിന് പേറേണ്ടി വരും.

എൻ അരുൺ
( കേരള ചലച്ചിത്ര അക്കാദമി അംഗം)



The post ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ എടുക്കുവാൻ സർക്കാർ തയ്യാറാകണം appeared first on Prime News Age.

]]>